ഷാർജ മലയാളി സമാജത്തിന്‍റെ മലയാളം പഠന ക്ലാസ്

തുടർന്നുള്ള ആഴ്ചകളിലും മലയാളം ക്ലാസുകൾ ഉണ്ടാവുമെന്ന് പ്രസിഡന്‍റ് പുഷ്പരാജ് ആതവനാട് അറിയിച്ചു
Sharjah Malayali Samajam’s Malayalam Learning Class

ഷാർജ മലയാളി സമാജത്തിന്‍റെ മലയാളം പഠന ക്ലാസ്

Updated on: 

ഷാർജ: ഷാർജ മലയാളി സമാജം കേരള മലയാളം മിഷനുമായി ചേർന്നുകൊണ്ട് ബാലസമാജം കുട്ടികൾക്കായി എസ്എംഎസ് വിദ്യാദീപം എന്ന പേരിൽ മലയാളം പഠന ക്ലാസ് സംഘടിപ്പിച്ചു. സമാജം പ്രസിഡന്‍റ് പുഷ്പരാജ് ആതവനാട് ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ സമാജം സെക്രട്ടറി ഷെറിൻ ചെറിയാൻ, ട്രഷറർ വിനോദ് ബാഹുലേയൻ എന്നിവർ സംസാരിച്ചു.

ഡോ. രജിത അരുൺ, റോസ് ആന്‍റോ, വനിതാ സമാജം സെക്രട്ടറി നിജി ഹരി, ഗോപകുമാർ എന്നിവർ ക്ലാസുകൾ നയിച്ചു. തുടർന്നുള്ള ആഴ്ചകളിലും മലയാളം ക്ലാസുകൾ ഉണ്ടാവുമെന്ന് പ്രസിഡന്‍റ് പുഷ്പരാജ് ആതവനാട് പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com