ഷാർജയിൽ വാടക സൂചിക പുറത്തിറക്കാൻ പദ്ധതി

വാടകക്കാരും ഫ്ലാറ്റുടമകളും തമ്മിലുള്ള തർക്കങ്ങൾ കുറയുമെന്ന് പ്രതീക്ഷ
sharjah plans to launch rental index
ഷാർജയിൽ വാടക സൂചിക പുറത്തിറക്കാൻ പദ്ധതി
Updated on

ഷാർജ: ഷാർജയിലെ റിയൽ എസ്റ്റേറ്റ് വിപണിയിൽ കൂടുതൽ സുതാര്യത കൊണ്ടുവരുന്നതിനും നിക്ഷേപകരിൽ ആത്മവിശ്വാസം വർധിപ്പിക്കുന്നതിനും വാടക സൂചിക പുറത്തിറക്കാൻ പദ്ധതി തയ്യാറാക്കുന്നു. എമിറേറ്റിലെ ജനങ്ങൾക്ക് അതത് പ്രദേശങ്ങളിലെ വാടക എത്രയെന്ന് അറിയാൻ സാധിക്കുന്ന രീതിയിൽ ഷാർജയുടെ ഭൂപടത്തോടൊപ്പമായിരിക്കും സൂചിക പ്രസിദ്ധീകരിക്കുന്നത്.

ഷാർജ റിയൽ എസ്റ്റേറ്റ് വകുപ്പുമായി സഹകരിച്ചാണ് ഷാർജ ഡിജിറ്റൽ വാടക സൂചിക പുറത്തിറക്കുകയെന്ന് ഷാർജ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി(എസ്.സി.സി.ഐ)യിലെ റിയൽ എസ്റ്റേറ്റ് സെക്ടർ ബിസിനസ് ഗ്രൂപ് പ്രതിനിധി കമ്മിറ്റി ചെയർമാൻ സഈദ് ഗാനിം അൽ സുവൈദിയെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറയുന്നു.

ഈ മാസം 22 മുതൽ 25 വരെ ഷാർജ എക്സ്പോ സെന്ററിൽ നടക്കുന്ന ഏക്കേഴ്‌സ് 2025 പ്രദർശനത്തിൽ സൂചിക പുറത്തിറക്കും. ഇതോടെ വാടകക്കാരും ഫ്ലാറ്റുടമകളും തമ്മിലുള്ള തർക്കങ്ങൾ കുറയ്ക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.

ദുബായിൽ ഈ മാസം ആദ്യവും അബുദാബിയിൽ 2024 ഓഗസ്റ്റിലും വാടക സൂചിക പ്രസിദ്ധീകരിച്ചിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com