ഇത്തിഹാദ് അൽ ദൈദ് സ്റ്റേഷനിലേക്ക് മൂന്ന് പുതിയ ബസ് റൂട്ടുകളുമായി ഷാർജ ആർടിഎ

സെപ്റ്റംബർ 30-ന് പ്രവർത്തനമാരംഭിച്ച ഇത്തിഹാദ് റെയിൽ യാത്രാ ശൃംഖലയുടെ പ്രധാന സ്റ്റേഷനുകളിലൊന്നാണ് അൽ ദൈദ്
Sharjah RTA introduces three new bus routes to Etihad Al Dhaid Station

ഇത്തിഹാദ് അൽ ദൈദ് സ്റ്റേഷനിലേക്ക് മൂന്ന് പുതിയ ബസ് റൂട്ടുകളുമായി ഷാർജ ആർടിഎ

Updated on: 

ഷാർജ: ഷാർജയിലെ ഇത്തിഹാദ് റെയിലിന്‍റെ അൽ ദൈദ് സ്റ്റേഷനിലേക്ക് യാത്ര ചെയ്യുന്നവർക്കായി മൂന്ന് പുതിയ ബസ് സർവീസുകളുടെ റൂട്ടുകളും സമയവിവരങ്ങളും ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി പുറത്തുവിട്ടു.

സെപ്റ്റംബർ 30-ന് പ്രവർത്തനമാരംഭിച്ച ഇത്തിഹാദ് റെയിൽ യാത്രാ ശൃംഖലയുടെ പ്രധാന സ്റ്റേഷനുകളിലൊന്നാണ് അൽ ദൈദ്.

ഇഎആർ 1 - അൽ മദാം ബസ് സ്റ്റേഷനെയും അൽ ദൈദ് റെയിൽ സ്റ്റേഷനെയും ബന്ധിപ്പിക്കുന്ന ഈ സർവീസിന് ഏകദേശം ഒരു മണിക്കൂറാണ് യാത്രാ സമയം.

ഇഎആർ 2 - അൽ സജാ ബസ് സ്റ്റേഷനെയും അൽ ദൈദ് റെയിൽ സ്റ്റേഷനെയും ബന്ധിപ്പിക്കുന്ന സർവീസിന് ഏകദേശം 43 മിനിറ്റാണ് യാത്രാ സമയം.

ഇഎആർ 3 ഷാർജ നഗരമധ്യത്തെയും അൽ ദൈദ് റെയിൽ സ്റ്റേഷനെയും ബന്ധിപ്പിക്കുന്ന ഈ സർവീസിന് ഏകദേശം ഒരു മണിക്കൂറും 42 മിനിറ്റും യാത്രാ സമയം വരും.

കൂടുതൽ വിവരങ്ങൾക്കും സമയക്രമങ്ങളിലെ മാറ്റങ്ങൾ അറിയുന്നതിനുമായി ഷാർജ ആർടിഎയുടെ ഔദ്യോഗിക വെബ്സൈറ്റായ srta.gov.ae സന്ദർശിക്കുകയോ 600 52 52 52 എന്ന നമ്പരിൽ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.

logo
Metro Vaartha
www.metrovaartha.com