

സൗദി-ബഹ്‌റൈൻ സമുദ്ര പാതയിൽ കപ്പലുകളുടെ ഷട്ടിൽ സർവീസ്
റിയാദ്: ഹോർമുസ് തടസം നേരിടാൻ സൗദി–യുഎഇ പുതിയ വ്യാപാരപാത തുറന്നതിനു പിന്നാലെ സൗദിക്കും ബഹ്റൈനും ഇടയിൽ സൗദി പോർട്ട് അഥോറിറ്റിയായ മവാനി ചരക്ക് കപ്പലുകളുടെ ഷട്ടിൽ സർവീസ് ആരംഭിച്ചു.
ദമാമിലെ കിങ് അബ്ദുൽ അസീസ് തുറമുഖത്തെയും ബഹ്റൈനിലെ ഖലീഫ ബിൻ സൽമാൻ തുറമുഖത്തെയും ബന്ധിപ്പിച്ചു സമുദ്ര ഇടനാഴിയും തുറന്നു.
ഗൾഫ് രാജ്യങ്ങളിലെ ഭക്ഷ്യവസ്തുക്കളുടെ വിതരണം തടസപ്പെടാതിരിക്കാൻ അടിയന്തര നടപടികൾ ആലോചിക്കുന്നതിനു ചേർന്ന ജിസിസി ഗതാഗത മന്ത്രിമാരുടെ യോഗം ബദൽ തുറമുഖങ്ങളുടെ പട്ടിക തയാറാക്കി. ഭക്ഷണം, മരുന്നുകൾ, ഇന്ധനം എന്നിവയുടെ നീക്കം തടസപ്പെടാതിരിക്കുകകയാണു ലക്ഷ്യം.
ഇറാൻ ആക്രമണത്തിനെതിരെ യുഎഇ, കുവൈത്ത്, ബഹ്റൈൻ, സൗദി, ഖത്തർ, ജോർദാൻ എന്നീ രാജ്യങ്ങൾ വീണ്ടും സംയുക്ത പ്രസ്താവന ഇറക്കി. യുദ്ധം അവസാനിപ്പിക്കുന്ന കരാറിൽ ഗൾഫ് രാജ്യങ്ങളെയും പങ്കാളികളാക്കണമെന്നു ജിസിസി സെക്രട്ടറി ജനറൽ ജാസിം അൽ ബുദയ്‌വി ആവശ്യപ്പെട്ടു.