സീതി സാഹിബ്‌ അനുസ്മരണ പ്രസംഗമത്സരം സെപ്റ്റംബർ 14 ന് ദുബായിൽ

പ്രസിഡന്‍റ് കബീർ ചാന്നങ്കരയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം സലാം വലപ്പാട് ഉത്ഘാടനം ചെയ്തു
Siti Sahib Memorial Speech Competition to be held in Dubai on September 14

സീതി സാഹിബ്‌ അനുസ്മരണ പ്രസംഗമത്സരം സെപ്റ്റംബർ 14 ന് ദുബായിൽ

Updated on

ദുബായ് : സീതിസാഹിബ് ഫൗണ്ടേഷൻ യുഎഇ ചാപ്റ്ററിന്‍റെ നേതൃത്വത്തിൽ സെപ്റ്റംബർ 14 ന് യുഎഇ തല പ്രസംഗ മത്സരം നടത്തും. വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷിലും പൊതുവിഭാഗത്തിൽ മലയാളത്തിലുമാണ് മത്സരം. പരിപാടിയുടെ ബ്രോഷർ ഡോ. ശരീഫ് പൊവ്വലിന് നൽകി നജീബ് കാന്തപുരം എം എൽ എ പ്രകാശനം ചെയ്തു. മത്സരനടത്തിപ്പിന് ശരീഫ് അയ്യായ ജനറൽ കൺവീനറും, ഷാനവാസ്‌ കെ. എസ്, റഷീദ് കാട്ടിപ്പരുത്തി, ഷകീർ പാലത്തിങ്കൽ, ജസീൽ കായണ്ണ എന്നിവർ കൺവീനർമാരുമായി സംഘാടക സമിതിക്കു രൂപം നൽകി.

പ്രസിഡന്‍റ് കബീർ ചാന്നങ്കരയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം സലാം വലപ്പാട് ഉത്ഘാടനം ചെയ്തു. സലാം തിരുനെല്ലൂർ, റിസ ബഷീർ എന്നിവർ പ്രസംഗിച്ചു.

ജനറൽ സെക്രട്ടറി അഷ്‌റഫ്‌ കൊടുങ്ങല്ലൂർ സ്വാഗതവും, വൈസ് പ്രസിഡന്‍റ് സിധിക്ക് തളിക്കുളം നന്ദിയും പറഞ്ഞു. പ്രസംഗ മത്സരത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും ജനറൽ കൺവീനറെ ബന്ധപ്പെടേണ്ട നമ്പർ - 0508211847

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com