ജീവകാരുണ്യ പ്രവർത്തകൻ മുഹമ്മദ് ഹാജിയെ ആദരിച്ച് വെങ്ങര യുഎഇ രിഫായി ജമാ അത്ത് കൂട്ടായ്മ

ദുബായ് മുട്ടം മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് പുന്നക്കൻ മുഹമ്മദലി പൊന്നാട അണിയിച്ചു.
Social worker muhammad haji honored

ജീവകാരുണ്യ പ്രവർത്തകൻ മുഹമ്മദ് ഹാജിയെ ആദരിച്ച് വെങ്ങര യുഎഇ രിഫായി ജമാ അത്ത് കൂട്ടായ്മ

Updated on

ഷാർജ: മാടായിലെ സാമൂഹ്യ ,ജീവകാരുണ്യ പ്രവർത്തകനും, വെങ്ങര രിഫായി ജുമാമസ്ജിദ് കമ്മിറ്റിയുടെ മുതിർന്ന നേതാവുമായ എസ്.പി.മുഹമ്മദ് ഹാജിയെ യുഎഇ വെങ്ങര രിഫായി കൂട്ടായ്മ ആദരിച്ചു. ദുബായ് മുട്ടം മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് പുന്നക്കൻ മുഹമ്മദലി പൊന്നാട അണിയിച്ചു.

വെങ്ങര രിഫായി ഭാരവാഹികളായ എൻ.കെ.ആമുഞ്ഞി, കെ.മഹമ്മൂദ, എം.കെ.ഇക്ബാൽ, ടി പി.ഹമീദ്, എം.കെ.സാജിദ്, കെ.മുഹമ്മദ് അർഷദ്, ഡോ.മുനീബ് മുഹമ്മദലി എന്നിവർ പ്രസംഗിച്ചു.

ജനറൽ സെക്രട്ടറി കെ.മുഹമ്മദ് ശരീഫ് സ്വാഗതവും ട്രഷറർ കെ.ആസാദ് നന്ദിയും പറഞ്ഞു. എസ്.പി.മുഹമ്മദ് ഹാജി മറുപടി പ്രസംഗം നടത്തി. ചടങ്ങിന്‍റെ ഭാഗമായി ഇഫ്ത്താറും ഒരുക്കിയിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com