

ഗതാഗത പിഴയിൽ ഇളവ് അനുവദിച്ച് ഷാർജ: രണ്ട് മാസത്തിനുള്ളിൽ അടക്കുന്നവർക്ക് 35% കുറവ്
ഷാർജ: ഷാർജയിലെയും ദുബായിലെയും യാത്രക്കാരുടെ പ്രധാന ആശങ്കയായ അൽ തവുൻ റൗണ്ട് എബൗട്ടിലെ കടുത്ത ഗതാഗതക്കുരുക്കിന് പരിഹാരമായി പുതിയ 'അൽ തവുൻ ടണൽ' വികസന പദ്ധതിക്ക് തുടക്കമാകുന്നു. ഇതിന്‍റെ ഭാഗമായി നാളെ മുതൽ അൽ തആവുൻ സ്ട്രീറ്റിൽ താൽക്കാലികമായി ഭാഗിക റോഡ് അടയ്ക്കലും ഗതാഗത തിരിച്ചുവിടലുകളും ഉണ്ടാകുമെന്ന് ഷാർജ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു.
പുതിയ ക്രമീകരണങ്ങൾ അനുസരിച്ച് ഷാർജയിൽ നിന്ന് ദുബായിലേക്കും അൽ നഹ്ദ ബ്രിഡ്ജിലേക്കും പോകുന്ന വാഹനങ്ങൾ അൽ കോർണിഷ് സ്ട്രീറ്റ് വഴി തിരിഞ്ഞു പോകേണ്ടതാണ്. അതേസമയം, അൽ നഹ്ദ ബ്രിഡ്ജ് വഴി ഷാർജയിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങൾ പുതുതായി വികസിപ്പിച്ച അൽ തആവുൻ സ്ട്രീറ്റിലെ ബദൽ പാത ഉപയോഗിക്കണം.
റോഡ് ശൃംഖലയുടെ കാര്യക്ഷമത വർധിപ്പിക്കാനും ഇരു എമിറേറ്റുകളും തമ്മിലുള്ള യാത്ര സുഗമമാക്കാനും ലക്ഷ്യമിട്ടാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഡ്രൈവർമാർ റോഡിലെ കൃത്യമായ നിർദ്ദേശ ബോർഡുകൾ ശ്രദ്ധിക്കണമെന്നും യാത്രകൾ മുൻകൂട്ടി ആസൂത്രണം ചെയ്യണമെന്നും അധികൃതർ ആവശ്യപ്പെട്ടു.