
അൽ ഐൻ: മാർ തോമാ ഇടവകയുടെ നേതൃത്വത്തിൽ സ്പിരിറ്റ് ഓഫ് ദ യൂണിയൻ ആചരണവും കൊയ്ത്തുത്സവവും ശനിയാഴ്ച വൈകിട്ട് 5:30 മുതൽ നടക്കും. അൽ ഐൻ മസ്യദിലുള്ള ദേവാലയാങ്കണത്തിലാണ് ആഘോഷ പരിപാടികൾ നടക്കുന്നത്. കൊയ്ത്തുത്സവ ക്രമീകരണങ്ങളുടെ ഉദ്ഘാടനം ഡോ. മാത്യൂസ് മാർ സെറാഫീം എപ്പിസ്കോപ്പ നിർവഹിച്ചു.
കൊയ്ത്തുത്സവത്തിന്റെ ഭാഗമായി സംഗീത സന്ധ്യ, ഇടവകാംഗങ്ങൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ, നാടൻ ഭക്ഷ്യ് സ്റ്റാളുകൾ , തട്ടുകടകൾ, മെഡിക്കൽ ക്യാമ്പ്, കുട്ടികൾക്കായുള്ള ഗെയിംസ് തുടങ്ങിയവ നടത്തും.
ഇടവക വികാരി റവ. അനീഷ് പി അലക്സ്, ജനറൽ കൺവീനർ ജിനു സ്കറിയ, വൈസ് പ്രസിഡന്‌റ് ബാബു ടി. ജോർജ്, സെക്രട്ടറി ബിജു ജോർജ്, ഫൈനാൻസ് ട്രസ്റ്റി സാംസൺ കോശി, വിവിധ കമ്മിറ്റികളുടെ കൺവീനർമാർ എന്നിവരുടെ നേതൃത്വത്തിലാണ് ഒരുക്കങ്ങൾ പുരോഗമിക്കുന്നത്.