
സുഗതാഞ്ജലി കാവ്യാലാപന മേഖലാ തല മത്സരം
ദുബായ്: മലയാളം മിഷൻ ദുബായ് ചാപ്റ്ററിനു കീഴിൽ ഈ വർഷത്തെ സുഗതാഞ്ജലി കാവ്യാലാപന മേഖലാതല മത്സരങ്ങൾ നടത്തി. വിവിധ സെന്‍ററുകളിലെ ക്ലാസ് തല മത്സരങ്ങളിൽ വിജയികളായ 120 കുട്ടികളാണ് സബ്ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളായി മത്സരിച്ചത്.
ഷാബു കിളിത്തട്ടിൽ, നാം ഹരിഹരൻ, സിന്ധു ബിജു എന്നിവർ മേഖലാതല മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. സ്മിത മേനോൻ, സ്വപ്ന സജി സർഗ്ഗ റോയ് എന്നിവർ അധ്യക്ഷത വഹിച്ചു. ദേവദാസ്, ശംസി റഷീദ് എന്നിവർ നന്ദിയും പറഞ്ഞു.