

സുള്ള്യ കെവിജി പൂർവ വിദ്യാർഥി സംഘടന ബാഡ്മിന്‍റൺ ടൂർണമെന്‍റ് ജൂൺ 14 ന്
ദുബായ്: സുള്ള്യ കെ വി ജി എൻജിനീയറിങ്ങ് കോളെജ് പൂർവ വിദ്യാർഥി സംഘടനയുടെ നേതൃത്വത്തിൽ ജൂൺ 14 ന്. ബാഡ്മിന്‍റൺ ടൂർണമെന്‍റ് സീസൺ 2 നടത്തും. ഞായറാഴ്ച ഉച്ചക്ക് ഒരു മണി മുതൽ ദുബായ് റാഷിദിയ ബാറ്റിൽഡോർ സ്പോർട്സ് അക്കാഡമിയിലാണ് മത്സരങ്ങൾ നടത്തുന്നത്. പുരുഷ വിഭാഗത്തിൽ ഡബിൾസ് മത്സരങ്ങളും വനിതാ വിഭാഗത്തിൽ സിംഗിൾസ് മത്സരങ്ങളുമാണ് നടത്തുന്നത്.
ഇത് കൂടാതെ കാരംസ് മത്സരങ്ങളും കുട്ടികൾക്കും കുടുംബങ്ങൾക്കുമായി വിവിധ വിനോദ പരിപാടികളും നടത്തുമെന്ന് സംഘാടകർ അറിയിച്ചു.
റേഡിയോ കേരളം 1476 എ എം സീനിയർ എഡിറ്റർ റോയ് റാഫേൽ മുഖ്യാതിഥിയായി പങ്കെടുക്കും. കൂടുതൽ വിവരങ്ങൾക്ക് ജനറൽ കൺവീനർ നൗഫലുമായി ബന്ധപ്പെടേണ്ട നമ്പർ - 055 936 3298