ജനങ്ങൾക്ക് ഷാർജ പൊലീസിലുള്ള വിശ്വാസം വർധിച്ചതായി സർവേ റിപ്പോർട്ട്

ഡിപാർട്മെന്‍റ് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് കമ്മ്യൂണിറ്റി ഡെവലപ്‌മെന്‍റ് നടത്തിയ സർവേയിലാണ് ഇക്കാര്യം വ്യക്തമായത്.
Survey shows people's trust in Sharjah Police has increased

ജനങ്ങൾക്ക് ഷാർജ പൊലീസിലുള്ള വിശ്വാസം വർധിച്ചതായി സർവേ റിപ്പോർട്ട്

Updated on

ഷാർജ: ജനങ്ങൾക്ക് ഷാർജ പൊലീസിലുള്ള വിശ്വാസം വർധിച്ചതായി ഏറ്റവും പുതിയ സർവേ റിപ്പോർട്ട് വ്യക്തമാക്കുന്നു. സുരക്ഷയും സ്ഥിരതയും നിലനിർത്തുന്ന കാര്യത്തിൽ 97 ശതമാനം താമസക്കാർക്കും ഷാർജ പൊലീസിൽ വിശ്വാസമെന്ന് ഡിപാർട്മെന്‍റ് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് കമ്മ്യൂണിറ്റി ഡെവലപ്‌മെന്‍റ് നടത്തിയ സർവേയിൽ വെളിപ്പെടുത്തി.

പകൽ സമയത്ത് 99.7 ശതമാനം, രാത്രിയിൽ വീട്ടിലും പൊതുസ്ഥലങ്ങളിലും 99.3 ശതമാനം, രാത്രിയിൽ ഒറ്റയ്ക്ക് നടക്കുമ്പോൾ 98.6 ശതമാനം, വാഹനമോടിക്കുമ്പോഴോ പൊതുഗതാഗതം ഉപയോഗിക്കുമ്പോഴോ 98.9 ശതമാനം, പൊലീസ് സ്റ്റേഷനുകളിൽ 96.7 ശതമാനം എന്നിങ്ങനെയാണ് വിവിധ മേഖലകളിൽ വിശ്വാസത്തിന്‍റെ തോത്.

എമിറേറ്റിന്‍റെ ഭരണ നേതൃത്വത്തിന്‍റെയും പൊലീസ് സംവിധാനത്തിന്‍റെയും കാര്യക്ഷമത വർധിപ്പിക്കാനും, പ്രകടനം മെച്ചപ്പെടുത്താനും, സമൂഹവുമായി കൂടുതൽ ഇടപഴകാനും നടത്തിയ നിരന്തര ശ്രമങ്ങളാണ് ഈ നേട്ടത്തിന് കാരണമെന്ന് ഷാർജ പൊലീസ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ അബ്ദുല്ല മുബാറക് ബിൻ ആമിർ വ്യക്തമാക്കി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com