സുഹൈലി'ന്‍റെ നക്ഷത്രത്തിന്‍റെ വരവ്: യുഎഇ ഏറ്റവും ചൂടേറിയ ഘട്ടത്തിലേക്ക്

ഓഗസ്റ്റ് അവസാനം സുഹൈൽ നക്ഷത്രം ഉദിക്കും.
The arrival of Suhail's star: UAE enters its hottest phase

സുഹൈലി'ന്‍റെ നക്ഷത്രത്തിന്‍റെ വരവ്: യുഎഇ ഏറ്റവും ചൂടേറിയ ഘട്ടത്തിലേക്ക്

Updated on

ദുബായ്: സുഹൈൽ നക്ഷത്രത്തിന്‍റെ ആഗമനത്തോടെ യുഎഇ ഈ വർഷത്തെ ഏറ്റവും ചൂടേറിയ ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണെന്ന് ജ്യോതിശാസ്ത്രജ്ഞർ അറിയിച്ചു. ഈ മാസം അവസാനം വരെ കടുത്ത ചൂടും ഈർപ്പവും പ്രതീക്ഷിക്കാമെന്നാണ് ജ്യോതിശാസ്ത്രജ്ഞർ വ്യക്തമാക്കി.

ഓഗസ്റ്റ് അവസാനം സുഹൈൽ നക്ഷത്രം ഉദിക്കും. അതോടെ കടുത്ത ചൂടും ഉയർന്ന ഈർപ്പവും ഉണ്ടാകുമെന്ന് എമിറേറ്റ്സ് ജ്യോതിശാസ്ത്ര സൊസൈറ്റി ചെയർമാൻ ഇബ്രാഹിം അൽ ജർവാൻ പറഞ്ഞു.

ഈ കാലയളവ് സെപ്റ്റംബർ 23ന് ശരത്കാല സംക്രമ ദിനം വരെ നീണ്ടുനിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു.

അന്ന് പകലും രാത്രിയും തുല്യമാകും. സെപ്റ്റംബർ 24 മുതൽ താപനിലയിൽ കുറവുണ്ടാകുമെന്നും, വേനൽ ചൂടിന് അൽപം ആശ്വാസം ലഭിക്കുമെന്നും പ്രവചനത്തിൽ പറയുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com