സൗഹൃദപ്പടർപ്പിലെ വാക് സഞ്ചാരം പ്രകാശനം ചെയ്തു

ശ്രീവത്സൻ മുരുകർ ഷമിത സലീതിന് പുസ്തകം നൽകിയാണ് പ്രകാശനം നിർവഹിച്ചത്
The word "Vocabulary" in the friendship section was published

സൗഹൃദപ്പടർപ്പിലെ വാക് സഞ്ചാരം പ്രകാശനം ചെയ്തു

Updated on

ഷാർജ: ഡോ.കെ.എം. മഞ്ജുളയുടെ ഓർമക്കുറിപ്പുകളുടെ സമാഹാരമായ “സൗഹൃദപ്പടർപ്പിലെ വാക് സഞ്ചാരം” എന്ന കൃതി പ്രകാശനം ചെയ്തു. പ്രവാസി ബുക്സിന്‍റെ ആഭിമുഖ്യത്തിൽ ഷാർജ ഇന്ത്യൻ അസോസിയേഷനിൽ നടന്ന ചടങ്ങിൽ ഔർ ഓൺ ബോയ്സ് സ്കൂൾ പ്രിൻസിപ്പൽ ശ്രീവത്സൻ മുരുകർ, ഷമിത സലീതിന് പുസ്തകം നൽകിയാണ് പ്രകാശനം നിർവ്വഹിച്ചത്. പ്രവീൺ പാലക്കീൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

ഷാർജ ഇന്ത്യൻ സ്കൂൾ അധ്യാപകൻ രഘുനന്ദനൻ പുസ്തക പരിചയം നടത്തി. ദൃശ്യ ഷൈൻ, ജോർജ്ജ് വർഗീസ്, മിലി, അജി എന്നിവർ പ്രസംഗിച്ചു. ഡോ.കെ.എം മഞ്ജുള മറുപടി പ്രസംഗം നടത്തി.

logo
Metro Vaartha
www.metrovaartha.com