
യുഎഇ യിൽ തൊടുപുഴ ന്യൂമാൻ കോളേജ് അലുമ്‌നെ 'ന്യൂമനൈറ്റ്സ്' രൂപവൽക്കരണം
ദുബായ്: യുഎഇ യിൽ തൊടുപുഴ ന്യൂമാൻ കോളേജ് അലുമ്‌നെ "ന്യൂമനൈറ്റ്സ്" രൂപവൽക്കരിച്ച് പ്രവർത്തനം തുടങ്ങി. ദുബായ് കമ്മ്യൂണിറ്റി ഡെവലപ്മെന്‍റ് അതോറിറ്റിയുടെ അംഗീകാരമുള്ള അക്കാഫ് അസോസിയേഷനിൽ കൂട്ടായ്മ രജിസ്റ്റർ ചെയ്തിട്ടുണ്ട്. യുഎഇയിലെ തൊടുപുഴ ന്യൂമാൻ കോളേജ് പൂർവ വിദ്യാർത്ഥികളുടെ സാമൂഹിക-സാംസ്കാരിക ബന്ധം ശക്തിപ്പെടുത്തുന്നതിനും സാമൂഹിക നന്മയ്ക്കായി പ്രവർത്തിക്കുന്നതിനുമായാണ് അലുമ്‌നേ രൂപീകരിച്ചിരിക്കുന്നത്.
പ്രഥമ കമ്മിറ്റി ഭാരവാഹികളായി ടി എൻ കൃഷ്ണകുമാർ (പ്രസിഡന്‍റ് ), സജി ലൂക്കോസ് (ജനറൽ സെക്രട്ടറി), ദീപക് പീറ്റർ (ട്രഷറർ), അനീഷ് എബ്രഹാം (അക്കാഫ് പ്രതിനിധി) എന്നിവരെ തെരഞ്ഞെടുത്തു. ചടങ്ങിൽ ഇടുക്കി എം പിയും ന്യൂമാൻ കോളേജ് പൂർവ വിദ്യാർഥിയുമായ ഡീൻ കുര്യാക്കോസ് പങ്കെടുത്തു.
വിദ്യാർഥികൾക്കും സമൂഹത്തിനും ഗുണം ചെയ്യുന്ന സാമൂഹിക-സാംസ്കാരിക പ്രവർത്തനങ്ങൾ, നെറ്റ് വർക്കിങ്ങ് സാധ്യതകൾ, പ്രൊഫഷണൽ വികസന പരിപാടികൾ എന്നിവ നടത്തുകയാണ് പ്രധാന ലക്ഷ്യങ്ങൾ.
ഭാരവാഹികളെ ബന്ധപ്പെടാനുള്ള നമ്പറുകൾ
സജി ലൂക്കോസ് (ജനറൽ സെക്രട്ടറി): +971559790854
ദീപക് പീറ്റർ (ട്രഷറർ): +971503187157
അനീഷ് എബ്രഹാം (അക്കാഫ് പ്രതിനിധി): +971507057096