തൃശൂർ സൂപ്പർ ലീഗ് ക്രിക്കറ്റ്: ഷാഹി തൃശൂർ ടസ്കേഴ്സ് ചാമ്പ്യന്മാർ

രാഹുൽ അംബ്രോയാണ് മികച്ച ക്യാപ്റ്റൻ
Thrissur Super League Cricket: Shahi Thrissur Tuskers are champions

തൃശൂർ സൂപ്പർ ലീഗ് ക്രിക്കറ്റ്: ഷാഹി തൃശൂർ ടസ്കേഴ്സ് ചാമ്പ്യന്മാർ

Updated on

ദുബായ്: തൃശൂർ ക്രിക്കറ്റേഴ്‌സ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ഷാർജയിലെ ഡിസിഎസ് അരീന ഗ്രൗണ്ടിൽ നടത്തിയ തൃശൂർ സൂപ്പർ ലീഗ് ക്രിക്കറ്റ് സീസൺ 5-ൽ ഷാഹി തൃശൂർ ടസ്കേഴ്സ് ചാമ്പ്യന്മാരായി. ഫൈനലിൽ ഇക്കോസ് അൽ മദീന എടക്കഴിയൂരിനെയാണ് തൃശൂർ ടസ്കേഴ്സ് പരാജയപ്പെടുത്തിയത്. റിബൽസ് അരിയന്നൂരിന്‍റെ സുജിത്ത് എട്ടുമന മികച്ച കളിക്കാരനും മികച്ച ബാറ്ററുമായി തെരഞ്ഞെടുക്കപ്പെട്ടു. ഷാഹി തൃശൂർ ടസ്കേഴ്സിന്‍റെ സുമേഷ് സുബ്രമണ്യൻ മികച്ച ബൗളറായും മൈഗ്രേഷൻ ലിങ്കിന്‍റെ ഫാറൂഖ് മികച്ച ഫീൽഡറായും തെരഞ്ഞെടുക്കപ്പെട്ടു.

രാഹുൽ അംബ്രോയാണ് മികച്ച ക്യാപ്റ്റൻ. എമർജിംഗ് പ്ലെയറായി അൽസാഹി പാക്ക് വടക്കാഞ്ചേരിയുടെ മഷൂഖിനെയും, ലെജൻഡറി പ്ലെയറായി എംസിസി ചേറ്റുവയുടെ മുഹമ്മദ് അമിനെയും പ്രഖ്യാപിച്ചു.

മൈഗ്രേഷൻ ലിങ്ക് ഉടമ സുഹൈൽ സമ്മാനദാനം നിർവഹിച്ചു. ഇസ്മയിൽ വെന്മേനാട്, രൂപേഷ് രവി, ഷാഹുൽ ഹമീദ് കാക്കശ്ശേരി, ബക്കർ തളി, സുഹൈൽ, ജിയാസ്, മണികണ്ഠൻ, സലീം, രാകേഷ്, റെജിൻ എന്നിവരടങ്ങിയ കമ്മിറ്റി പരിപാടിക്ക് നേതൃത്വം നൽകി

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com