ഷാർജയിൽ കാണാതായ രണ്ട് കസാഖ് സഹോദരിമാർ മരിച്ച നിലയിൽ: കസാഖ് പൗരൻ കസ്റ്റഡിയിൽ

അഖ്‌ഷൻ ബോഖാനോവ, ജുൽദിസ് ബോഖാനോവ എന്നീ യുവതികളെയാണ് ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്
Two Kazakh sisters missing in Sharjah found dead: Kazakh national in custody

ഷാർജയിൽ കാണാതായ രണ്ട് കസാഖ് സഹോദരിമാർ മരിച്ച നിലയിൽ: കസാഖ് പൗരൻ കസ്റ്റഡിയിൽ

sharjah police- representative image

Updated on

ഷാർജ: ഷാർജയിൽ കാണാതായ രണ്ട് കസാഖ് സഹോദരിമാരെ മരിച്ച നിലയിൽ കണ്ടെത്തിയതായി ഷാർജ പൊലീസ് സ്ഥിരീകരിച്ചു. അഖ്‌ഷൻ ബോഖാനോവ, ജുൽദിസ് ബോഖാനോവ എന്നീ യുവതികളെയാണ് ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ദിവസങ്ങളായി ഇവരെക്കുറിച്ച് വിവരമൊന്നും ലഭിക്കാത്തതിനെത്തുടർന്ന് കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

സംഭവവുമായി ബന്ധപ്പെട്ട് കസാഖ്‌സ്താൻ പൗരനായ ഒരു വ്യക്തിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. യുവതികളുടെ മരണകാരണത്തെക്കുറിച്ച് യുഎഇ നിയമപാലകർ സമഗ്രമായ അന്വേഷണം നടത്തിവരികയാണെന്ന് കസാഖ്‌സ്താൻ വിദേശകാര്യ മന്ത്രാലയവും അറിയിച്ചു. തുടർനടപടികൾ പൂർത്തിയാക്കി ഇരുവരുടെയും ഭൗതികശരീരം കസാഖ്‌സ്ഥാനിലേക്ക് അയച്ചിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com