ഈദുൽ ഫിത്വർ: യുഎഇയിലെ പൊതുമേഖലാ അവധി ദിനങ്ങൾ പ്രഖ്യാപിച്ച് സർക്കാർ

റമദാൻ മാസം 30 ദിവസം പൂർത്തിയാക്കുന്ന സാഹചര്യം വന്നാൽ റമദാൻ 30 അധിക പൊതു അവധി ദിനമായിരിക്കും
UAE announces eid al fitr public holidays

ഈദുൽ ഫിത്വർ: യുഎഇയിലെ പൊതുമേഖലാ അവധി ദിനങ്ങൾ പ്രഖ്യാപിച്ച് സർക്കാർ

Updated on

ദുബായ് : യു.എ.ഇയിലെ പൊതുമേഖലയിലെ ഈദ് അവധി ദിനങ്ങൾ പ്രഖ്യാപിച്ചു. ശവ്വാൽ 1 മുതൽ 3 വരെയായിരിക്കും അവധിയെന്നും ശവ്വാൽ 4ന് ഔദ്യോഗിക പ്രവർത്തനങ്ങൾ പുനരാരംഭിക്കുമെന്നും ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്‍റ് ഹ്യൂമൻ റിസോഴ്‌സസ് സർക്കുലറിൽ അറിയിച്ചു.

റമദാൻ മാസം 30 ദിവസം പൂർത്തിയാക്കുന്ന സാഹചര്യം വന്നാൽ റമദാൻ 30 അധിക പൊതു അവധി ദിനമായിരിക്കുമെന്നും അധികൃതർ പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com