നിയമലംഘനം; ബാങ്കിന് 3 മില്യൺ ദിർഹം പിഴ ചുമത്തി യുഎഇ സെൻട്രൽ ബാങ്ക്

UAE Central Bank fines bank Dh3 million for violating law

നിയമലംഘനം; ബാങ്കിന് 3 മില്യൺ ദിർഹം പിഴ ചുമത്തി യുഎഇ സെൻട്രൽ ബാങ്ക്

Updated on

അബുദാബി: ഭീകരവാദത്തിനും നിയമവിരുദ്ധ സംഘടനകൾക്കും ധനസഹായം നൽകുന്നതിനെതിരെയും കള്ളപ്പണം വെളുപ്പിക്കലിനെതിരെയുമുള്ള നിയമങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയ ബാങ്കിന് യുഎഇ സെൻട്രൽ ബാങ്ക് മൂന്ന് മില്യൺ ദിർഹം പിഴ ചുമത്തി.

2018 ലെ ഡിക്രി ഫെഡറൽ നിയമം നമ്പർ (20) ൽ അനുശാസിക്കുന്ന നിയമങ്ങളും അതിന്‍റെ ഭേദഗതികളും പാലിക്കുന്നതിൽ ബാങ്ക് പരാജയപ്പെട്ടുവെന്ന് അതോറിറ്റി കണ്ടെത്തി.

ബാങ്കിംഗ് മേഖലയുടെയും യുഎഇ സമ്പദ് വ്യവസ്ഥയുടെയും സുതാര്യത സംരക്ഷിക്കുന്നതിന് എല്ലാ ബാങ്കുകളും അവയിലെ ജീവനക്കാരും പ്രാദേശിക നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് അതോറിറ്റി വിശദീകരിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com