യുഎഇ സാംസ്കാരിക ഡയറക്റ്ററി തയ്യാറാക്കുന്നു: പ്രകാശനം അടുത്ത പുസ്തക മേളയിൽ

ബിജു മിയാമിയെ രക്ഷാധികാരിയായും കെ. രഘുനന്ദനൻ , സ്മിത പ്രമോദ് എന്നിവരെ ചീഫ് എഡിറ്റേഴ്സ് ആയും തെരഞ്ഞെടുത്തു
UAE Cultural Directory being prepared to be released at the next book fair

യുഎഇ സാംസ്കാരിക ഡയറക്റ്ററി തയ്യാറാക്കുന്നു: പ്രകാശനം അടുത്ത പുസ്തക മേളയിൽ

Updated on: 

ഷാർജ: യുഎഇ യിലുള്ള മുഴുവൻ കലാകാരന്മാരും എഴുത്തുകാരും ഉൾപ്പെടുന്ന യു എ ഇ സാംസ്കാരിക ഡയറക്റ്ററി പുറത്തിറക്കാൻ തീരുമാനിച്ചു. ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തി. ബിജു മിയാമിയെ രക്ഷാധികാരിയായും കെ. രഘുനന്ദനൻ , സ്മിത പ്രമോദ് എന്നിവരെ ചീഫ് എഡിറ്റേഴ്സ് ആയും തെരഞ്ഞെടുത്തു.

അടുത്ത വർഷത്തെ പുസ്തകോത്സവത്തിൽ സാംസ്കാരിക ഡയറക്റ്ററി പ്രകാശനം ചെയ്യും. പ്രെസെന്‍റൻസ് എന്ന പ്രസാധകരാണ് ഡയറക്റ്ററി ഒരുക്കുന്നത്. യുഎഇയിലുള്ള മുഴുവൻ കലാകാരന്മാരെയും എഴുത്തുകാരെയും ഈ ഡയറക്റ്ററിയിയിൽ ഉൾപ്പെടുത്തുമെന്ന് ചീഫ് എഡിറ്റർമാർ അറിയിച്ചു.