ലോകകപ്പ് ആവേശത്തിലേക്ക് യുഎഇ; ഫാൻ ജേഴ്സികളും ഓഫറുകളുമായി ലുലു ഫുട്ബോൾ ഫീവർ | Video

ഫിഫ ലോകകപ്പിന് മുന്നോടിയായി യുഎഇയിലെ ലുലു സ്റ്റോറുകളിൽ ഔദ്യോഗിക ഫാൻ ജേഴ്സികളും ഫുട്ബോൾ ഉത്പന്നങ്ങളും പ്രത്യേക ഓഫറുകളോടെ

ദുബായ്: ഫിഫ ലോകകപ്പ് ഫുട്ബോളിനെ വരവേൽക്കാൻ യുഎഇയിലെ ഫുട്ബോൾ ആരാധകർ ഒരുങ്ങിക്കഴിഞ്ഞു. ആവേശം ഇരട്ടിയാക്കാൻ ഫിഫയുടെ ഔദ്യോഗിക അംഗീകാരമുള്ള ഉത്പന്നങ്ങളുടെ വൻ ശേഖരമാണ് ലുലു സ്റ്റോറുകളിൽ ഒരുക്കിയിരിക്കുന്നത്.

ബ്രസീൽ, അർജന്‍റീന, പോർച്ചുഗൽ, ഫ്രാൻസ്, സ്പെയിൻ, ഖത്തർ, സൗദി അറേബ്യ തുടങ്ങിയ പ്രമുഖ ടീമുകളുടെ ഫാൻസ് ജേഴ്സികൾ വെറും 29 ദിർഹം മുതൽ ലുലുവിൽ ലഭ്യമാണ്. ജേഴ്സികൾക്ക് പുറമെ മികച്ച ബ്രാൻഡുകളുടെ ബൂട്ടുകൾക്കും ഫുട്ബോളുകൾക്കും ആകർഷകമായ വിലക്കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്.

ടെലിവിഷനുകൾക്ക് 15 ശതമാനം വരെ പ്രത്യേക ഡിസ്കൗണ്ടും, സ്പീക്കറുകൾ, പ്ലേ സ്റ്റേഷനുകൾ എന്നിവയ്ക്ക് മികച്ച ഓഫറുകളും ലുലു നൽകുന്നുണ്ട്. ലുലു സ്റ്റോറുകൾക്ക് പുറമെ ഓൺലൈൻ വഴിയുള്ള പർച്ചേസുകൾക്കും പ്രത്യേക ബാങ്ക് ഓഫറുകൾ ഉപഭോക്താക്കൾക്ക് ലഭ്യമാക്കിയിട്ടുണ്ടെന്ന് ലുലു മാനേജ്മെന്‍റ് അറിയിച്ചു.

UAE Lulu football fever
logo
Metro Vaartha
www.metrovaartha.com