യുഎഇയിൽ ഇന്ധന വില കുറയും; 4 മാസത്തെ വർധനയ്ക്ക് അന്ത്യം

ജൂലൈയിൽ പെട്രോൾ, ഡീസൽ നിരക്കിൽ ഗണ്യമായ ഇളവ്; സൂപ്പർ 98, സ്പെഷ്യൽ 95, ഇ-പ്ലസ് 91, ഡീസൽ എല്ലാം ജൂണിലെതിനെക്കാൾ കുറഞ്ഞ വിലയിൽ
UAE petrol, diesel price cut

ഇന്ധന വില ഗണ്യമായി കുറയും.

Updated on

ദുബായ്: യുഎഇയിൽ ജൂലൈയിലെ ഇന്ധനവില പ്രഖ്യാപിച്ചു. പെട്രോളിനും ഡീസലിനും വില കുറയും. ജൂണിലെ നിരക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ പെട്രോൾ, ഡീസൽ വിലകളിൽ ഗണ്യമായ കുറവാണ് വരുത്തിയിരിക്കുന്നത്.

ജൂണിലേതിനെക്കാൾ സൂപ്പർ 98, ഇ-പ്ലസ് പെട്രോളുകൾക്ക് ലിറ്ററിന് 55 ഫിൽസും, സ്പെഷ്യൽ 95-ന് 54 ഫിൽസുമാണ് കുറയുന്നത്. ഡീസൽ ലിറ്ററിന് 73 ഫിൽസ് കുറയും. ആഗോള വിപണിയിലെ മാറ്റങ്ങൾക്ക് അനുസൃതമായാണ് യുഎഇ യിൽ ഓരോ മാസവും ഇന്ധനവില നിർണയിക്കുന്നത്. പുതിയ നിരക്കുകൾ ബുധനാഴ്ച നിലവിൽ വരും.

പുതുക്കിയ നിരക്ക് ഇപ്രകാരം:

  • സൂപ്പർ 98: ലിറ്ററിന് 3.40 ദിർഹം (3.95 ദിർഹം)

  • സ്പെഷ്യൽ: ലിറ്ററിന് 3.29 ദിർഹം (3.83 ദിർഹം)

  • ഇ-പ്ലസ് 91: ലിറ്ററിന് 3.21 ദിർഹം (3.76 ദിർഹം)

  • ഡീസൽ: ലിറ്ററിന് 3.60 ദിർഹം (4.33 ദിർഹം)

logo
Metro Vaartha
www.metrovaartha.com