വിമർശനങ്ങളെ ഭയക്കാതെ മുന്നോട്ട് പോകാൻ ആഹ്വാനം ചെയ്ത് യുഎഇ പ്രധാനമന്ത്രി

സാമൂഹിക മാധ്യമമായ എക്‌സിൽ പങ്കുവെച്ച സന്ദേശത്തിലാണ് നേതൃത്വത്തെക്കുറിച്ചും ജീവിതാനുഭവങ്ങളെക്കുറിച്ചുമുള്ള തന്‍റെ വീക്ഷണങ്ങൾ അദ്ദേഹം വ്യക്തമാക്കിയത്
UAE Prime Minister urges people to move forward without fear of criticism

ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം

Updated on

ദുബായ്: സമൂഹത്തിന് വേണ്ടി പ്രവർത്തിക്കുന്നവർ വിമർശനങ്ങളെ ഭയക്കാതെ മുന്നോട്ട് പോകണമെന്ന് ആഹ്വാനം ചെയ്ത് യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം.

സാമൂഹിക മാധ്യമമായ എക്‌സിൽ പങ്കുവെച്ച സന്ദേശത്തിലാണ് നേതൃത്വത്തെക്കുറിച്ചും ജീവിതാനുഭവങ്ങളെക്കുറിച്ചുമുള്ള തന്‍റെ വീക്ഷണങ്ങൾ അദ്ദേഹം വ്യക്തമാക്കിയത്.

വ്യത്യസ്തമായി ചിന്തിക്കുമ്പോഴും ആളുകൾക്ക് പരിചയമില്ലാത്ത കാര്യങ്ങൾ ചെയ്യുമ്പോഴും ദീർഘവീക്ഷണമില്ലാത്തവരിൽ നിന്നും ഇടുങ്ങിയ ചിന്താഗതിക്കാരിൽ നിന്നും വിമർശനങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണെന്ന് അദ്ദേഹം പറഞ്ഞു. പൊതുസേവന രംഗത്ത് പ്രവർത്തിക്കുമ്പോൾ വിമർശനങ്ങൾ നേരിടേണ്ടിവരുമെന്നും ശരിയായ കാര്യം ചെയ്ത് വിമർശകരെ അവഗണിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

എല്ലാവരെയും പൂർണമായി തൃപ്തിപ്പെടുത്താനാണ് ശ്രമിക്കുന്നതെങ്കിൽ ഒന്നും പറയാതിരിക്കുക, ഒന്നും ചെയ്യാതിരിക്കുക, ഒന്നുമല്ലാതായി തീരുക എന്ന നിലപാടിലേക്ക് എത്തേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

logo
Metro Vaartha
www.metrovaartha.com