അസ്ഥിര കാലാവസ്ഥ; ജബല്‍ ജെയ്സ് പൂര്‍ണമായി അടച്ചു

മലനിരയിലേക്കുള്ള യാത്ര പരമാവധി ഒഴിവാക്കണം
Unstable weather conditions; Jebel Jais completely closed

അസ്ഥിര കാലാവസ്ഥ; ജബല്‍ ജെയ്സ് പൂര്‍ണമായി അടച്ചു

Updated on

ദുബായ്: അസ്ഥിര കാലാവസ്ഥയെ തുടര്‍ന്ന് ജബല്‍ ജെയ്സ് പൂര്‍ണമായി അടച്ചു. ഇവിടെ പ്രവര്‍ത്തിക്കുന്ന സാഹസിക വിനോദ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ എല്ലാ സംവിധാനങ്ങളും ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ പ്രവര്‍ത്തിക്കുന്നതല്ലെന്ന് അധികൃതര്‍ അറിയിച്ചു.

ഇക്കാലയളവില്‍ മലനിരയിലേക്കുള്ള യാത്ര പരമാവധി ഒഴിവാക്കണം. ഭാവിയില്‍ യാത്രക്കൊരുങ്ങുന്നതിന് മുമ്പ് ഔദ്യോഗിക അറിയിപ്പുകള്‍ പരിശോധിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു. .

കനത്ത മഴ, ശക്തമായ കാറ്റ്, മൂടല്‍ മഞ്ഞ് തുടങ്ങി അസ്ഥിരമായ കാലാവസ്ഥ തുടരുന്ന സാഹചര്യത്തിലാണ് പ്രഖ്യാപനം

logo
Metro Vaartha
www.metrovaartha.com