ഈ വർഷം യുഎസ് കാത്തിരിക്കുന്നത് 18 ലക്ഷം ഇന്ത്യക്കാരെ

2023ൽ യുഎസ് എംബസി റെക്കോഡുകൾ തകർത്ത് 14 ലക്ഷം യുഎസ് വിസയാണ് ഇന്ത്യക്കാർക്ക് നൽകിയത്.
ഈ വർഷം യുഎസ് കാത്തിരിക്കുന്നത് 18 ലക്ഷം ഇന്ത്യക്കാരെ
ഈ വർഷം യുഎസ് കാത്തിരിക്കുന്നത് 18 ലക്ഷം ഇന്ത്യക്കാരെ
Updated on

ന്യൂഡൽഹി: ഈ വർഷം 18 ലക്ഷം ഇന്ത്യക്കാർ യുഎസ് സന്ദർശിക്കുമെന്നാണ് പ്രതീക്ഷയെന്ന് കോൽക്കത്തയിലെ യുഎസ് കോൺസുൽ ജനറൽ മെലിൻഡ പാവേക്. വിവര സാങ്കേതിക വിദ്യ, ആരോഗ്യം, ഊർജസംരക്ഷണം, ബഹിരാകാശ പഠനം എന്നിവയിലെല്ലാം ഇരു രാജ്യങ്ങളും ഒരുമിക്കേണ്ടതുണ്ടെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വളർച്ചയുടെ പടവുകളിലാണെന്നും പാവെക് പറഞ്ഞു.

2023ൽ യുഎസ് എംബസി റെക്കോഡുകൾ തകർത്ത് 14 ലക്ഷം യുഎസ് വിസയാണ് ഇന്ത്യക്കാർക്ക് നൽകിയത്. അതിൽ 7 ലക്ഷം സന്ദർശക വിസയായിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com