
വടകര എൻആർഐ ഫോറം ഷാർജ കമ്മിറ്റിയുടെ ഇഫ്താർ സംഗമം
ഷാർജ: വടകര എൻആർഐ ഫോറം ഷാർജ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇഫ്താർ സംഗമം നടത്തി. ഷാർജ ഇന്ത്യൻ അസോസിയേഷൻ ട്രഷറർ ഷാജി ജോൺ ഉദ്ഘാടനം ചെയ്തു.ഫോറം പ്രസിഡണ്ട് അബ്ദുള്ള മല്ലച്ചേരി അധ്യക്ഷത വഹിച്ചു. കെ.സി.അലി വടയം റമദാൻ സന്ദേശം നൽകി. ഷാർജ ഇന്ത്യൻ അസോസിയേഷൻ ജോയിന്‍റ് ജനറൽ സെക്രട്ടറി ജിബി ബേബി,മേനേജിംഗ് കമ്മിറ്റി അംഗം അബ്ദുമനാഫ് മാട്ടൂൽ, ഡോ.അനീസി,ഡോ.മുഫീദ മുഹമ്മദ്,ശ്രീലത ലക്ഷ്മണൻ,അബ്ദുൽ റഹ്മാൻ മാസ്റ്റർ,സുനിൽ പെരുമ ദുബായ് വടകര എൻ ആർ ഐ ഫോറം പ്രസിഡൻറ് ഇഖ്ബാൽ ചെക്യാട്,സെക്രട്ടരി റമൽ നാരായണൻ,മുഹമ്മദ് ഏറാമല, എൻ. ആർ . ഐ അബുദാബി ഭാരവാഹികളായ ബഷീർ കപ്ളിക്കണ്ടി ,പുനത്തിൽ ശ്രീജിത്ത്,യാസർ അറഫാത്ത് . എന്നിവർ പ്രസംഗിച്ചു.
അസോസിയേഷൻ മാനേജിംഗ് കമ്മിറ്റി അംഗവും ഫോറം പ്രധാന പ്രവർത്തനുമായ നസീർ കുനിയിലിനെ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു. ജനറൽ സെക്രട്ടറി സുജിത്ത് ചന്ദ്രൻ സ്വാഗതവും ഷബീർ നാദാപുരം നന്ദിയും പറഞ്ഞു.
നാസർ വരിക്കോളി ,മുരളീധരൻ ഇടവന,മുഹമ്മദ് പാളയാട്ട് ,ലക്ഷ്മണൻ മൂലയിൽ,അജിൻ ചാത്തോത്ത് ,സുരേന്ദ്രൻ,സി കെ കുഞ്ഞബ്ദുള്ള ,അഭിജിത്ത് സത്യൻ,നസീർ ടി ,ഫക്രുദീൻ എന്നിവരും ഫോറം വനിതാ വിഭാഗം പ്രവർത്തകരും നേതൃത്വം നൽകി.