'വടകര പ്രവാസോത്സവം 2025'; ബ്രോഷർ പ്രകാശനം ചെയ്തു

കലാ സാംസ്‌കാരിക സാഹിത്യ വാണിജ്യ പരിപാടികളുടെ സംയോജനം എന്ന രീതിയിലാണ് പ്രവാസോത്സവം നടത്തുന്നത്.
'Vadakara Pravasotsavam 2025'; Brochure released

'വടകര പ്രവാസോത്സവം 2025'; ബ്രോഷർ പ്രകാശനം ചെയ്തു

Updated on

ദുബായ്: ദുബായിൽ നവംബർ രണ്ടിന് നടത്തുന്ന വടകര പ്രവാസോത്സവം 2025ന്‍റെ ബ്രോഷർ പ്രകാശനം ചെയ്തു. പ്രശസ്ത പുല്ലാങ്കുഴൽ കലാകാരൻ രാജേഷ് ചേർത്തല, ഖേൻജസ് ഷിപ്പിങ് ആൻഡ് ലോജിസ്റ്റിക്സ് മാനേജിങ് ഡയറക്ടർ ഷിനോജ് രാജന് നൽകിയാണ് ബ്രോഷർ പ്രകാശനം ചെയ്തത്. കലാ സാംസ്‌കാരിക സാഹിത്യ വാണിജ്യ പരിപാടികളുടെ സംയോജനം എന്ന രീതിയിലാണ് പ്രവാസോത്സവം നടത്തുന്നതെന്ന് സംഘാടകർ അറിയിച്ചു. പ്രസിഡന്‍റ്‌ ഇക്ബാൽ ചെക്കിയാട് അധ്യക്ഷത വഹിച്ചു.

ദേശങ്ങൾക്ക് അതീതമായി പ്രവർത്തിക്കുന്ന പ്രവാസി സംഘടനയാണ് വടകര എൻ ആർ ഐ എന്ന് രാജേഷ് ചേർത്തല അഭിപ്രായപെട്ടു.

പ്രവാസോത്സവം ജനറൽ കൺവീനർ പുഷ്പജൻ എ പി, മനോജ്‌ കെ വി, സുഷി കുമാർ, മൊയ്‌ദു കുറ്റിയാടി, ഷൈജ, അനി കാർത്തിക്ക്, ചന്ദ്രൻ കൊയിലാണ്ടി എന്നിവർ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി രമൽ നാരായണൻ സ്വാഗതവും ട്രഷറർ മുഹമ്മദ്‌ ഏറാമല നന്ദിയും പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com