പ്രവാസി കുട്ടികളുടെയും അധ്യാപകരുടെയും മനം കവർന്ന് വി.ഡി. സതീശൻ

യുഎഇയിലെ അജ്‌മാൻ ഹാബിറ്റാറ്റ് സ്കൂളിൽ നാൽപ്പതിലധികം രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികളുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സംവദിച്ചു
യുഎഇയിലെ അജ്‌മാൻ ഹാബിറ്റാറ്റ് സ്കൂളിൽ നാൽപ്പതിലധികം രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികളുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സംവദിച്ചു | VD Satheesan meets NRI kids
പ്രവാസി കുട്ടികളുടെയും അധ്യാപകരുടെയും മനം കവർന്ന് വി.ഡി. സതീശൻ
Updated on

റോയ് റാഫേൽ

വയനാട് ദുരന്തത്തെക്കുറിച്ചും സുസ്ഥിര വികസനത്തെക്കുറിച്ചും നേതൃമികവിനെക്കുറിച്ചും കുട്ടികളുടെ ചടുലമായ ചോദ്യങ്ങൾ, എല്ലാത്തിനും കൃത്യവും വ്യക്തവും ഹ്രസ്വവുമായ മറുപടി, സംവാദം കഴിഞ്ഞ് കുട്ടികളുടെയും അധ്യാപകരുടെയും മനം കവർന്ന് മടക്കം... യുഎഇയിലെ അജ്‌മാൻ ഹാബിറ്റാറ്റ് സ്കൂളിൽ നാൽപ്പതിലധികം രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികളുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നടത്തിയ സംവാദത്തെ ഇങ്ങനെ സംഗ്രഹിക്കാം.

വയനാട്ടിലെ പ്രകൃതി ദുരന്തത്തെക്കുറിച്ച് ചോദ്യം ഉയർന്നപ്പോൾ അതിന്‍റെ രാഷ്ട്രീയ വശത്തിലേക്ക് കടക്കാതെ പ്രകൃതി സംരക്ഷണം, സുസ്ഥിര വികസനം തുടങ്ങിയ കാഴ്ചപ്പാടുകളിൽ അധിഷ്ഠിതമായി മറുപടി നല്കാൻ പ്രതിപക്ഷ നേതാവ് ശ്രദ്ധിച്ചു. രാഷ്ട്രീയ ജീവിതത്തിൽ നേതൃമികവിനുള്ള പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. വികസനം, സുസ്ഥിരത തുടങ്ങിയ വിഷയങ്ങളിലേക്ക് ചോദ്യങ്ങൾ മാറിയപ്പോൾ ദീർഘവീക്ഷണമുള്ള ഒരു ഭരണതന്ത്രജ്ഞന്‍റെ വീക്ഷണത്തോടെ കാര്യങ്ങൾ വിശദീകരിച്ചു.

ഹാബിറ്റാറ്റ് സ്കൂൾ ഇഷ്ടപ്പെട്ടോ എന്ന ചോദ്യത്തിന്, ക്യാമ്പസ് ഏറെ ഇഷ്ടമായെന്നും കൃഷി പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയ വിദ്യാലയം എന്ന നിലയിൽ ഹാബിറ്റാറ്റ് മറ്റ് സ്കൂളുകൾക്കു മാതൃകയാണെന്നും സതീശൻ പറഞ്ഞു. കേരളത്തിലെ വിദ്യാലയങ്ങളിൽ ഇത്തരം പാഠ്യപദ്ധതികൾ കൊണ്ടുവരാൻ പരിശ്രമിക്കുമെന്നും അദ്ദേഹം ഉറപ്പു നൽകി. പരിസ്ഥിതി ദുരന്തങ്ങളെ ചെറുക്കാൻ ദീർഘവീക്ഷണമുള്ള തലമുറ വളർന്ന് വരണമെന്നും സതീശൻ അഭിപ്രായപ്പെട്ടു.

എല്ലാ കുട്ടികളും ഇംഗ്ലീഷ് ഭാഷയിലാണ് ചോദ്യങ്ങൾ ഉന്നയിച്ചത്. എല്ലാ ചോദ്യങ്ങൾക്കും അതേ ഭാഷയിൽ തന്നെ ഉചിതമായ മറുപടി നൽകുകയും ചെയ്തു സതീശൻ. സംവാദം കഴിഞ്ഞപ്പോൾ കുട്ടികൾ മാത്രമല്ല കേൾവിക്കാരായ അധ്യാപകരും പ്രതിപക്ഷ നേതാവിന്‍റെ ആരാധകരായി മാറി.

സ്കൂളിലെ സ്വയം നിയന്ത്രിത ഹരിത ഗൃഹത്തിന്‍റെ ഉദ്‌ഘാടനവും അദ്ദേഹം നിർവഹിച്ചു. പ്രിന്‍സിപ്പൽ ബാല റെഡ്ഡി അമ്പാട്ടി സ്വാഗതവും അധ്യാപകൻ ദിനബന്ധു നന്ദിയും പറഞ്ഞു.

സുസ്ഥിര വികസനത്തിന്‍റെ പ്രാധാന്യം എത്രത്തോളമുണ്ടെന്ന് വിദ്യാർഥികള്‍ക്കു മനസിലാക്കാന്‍ പ്രതിപക്ഷ നേതാവിന്‍റെ സന്ദര്‍ശനത്തിലൂടെ സാധിച്ചെന്ന് പ്രിന്‍സിപ്പൽ ബാല റെഡ്ഡി അമ്പാട്ടി പറഞ്ഞു. അദ്ദേഹത്തിന്‍റെ പ്രസംഗവും പ്രോത്സാഹനവും വിദ്യാര്‍ത്ഥികള്‍ക്ക് പ്രചോദനമാവുമെന്നും പ്രിന്‍സിപ്പൽ കൂട്ടിച്ചേര്‍ത്തു.

പരിപാടിയിൽ റീജൻസി ഗ്രൂപ്പ്‌ ചെയർമാൻ ശംസുദ്ദീൻ ബിൻ മുഹ്‌യുദ്ദീനും മാനേജിങ് ഡയറക്ടർ ഡോ. അൻവർ അമീനും ഗ്രാൻഡ് ഗ്രീൻ ഗ്ലോബൽ മേധാവി റാഷിദ്‌ മമ്മുഹാജിയും ഹാബിറ്റാറ്റ് ഗ്രൂപ്പ്‌ മാനേജിങ് ഡയറക്ടർ ശംസു സമാനും പങ്കെടുത്തു.

Trending

No stories found.

Latest News

No stories found.