വെൽനസ് മെഡിക്കൽ സെന്‍റർ ഉമ്മുൽഖുവൈനിൽ പ്രവർത്തനം ആരംഭിച്ചു

ക്ലിനിക്, ലബോറട്ടറി, ഫാർമസി എന്നിവയെല്ലാം അടങ്ങിയ ആധുനിക സൗകര്യങ്ങളോടെയാണ് മെഡിക്കൽ സെന്‍റർ പ്രവർത്തനം തുടങ്ങിയത്
wellness medical centre begins
വെൽനസ് മെഡിക്കൽ സെന്‍റർ ഉമ്മുൽഖുവൈനിൽ പ്രവർത്തനം ആരംഭിച്ചു
Updated on

ദുബായ്: പ്രവാസികൾക്ക് കുറഞ്ഞ ചെലവിൽ ഉയർന്ന നിലവാരത്തിലുള്ള ആരോഗ്യ പരിചരണം നൽകുന്ന 'വെൽനസ് മെഡിക്കൽ സെന്‍റർ' ഉമ്മുൽഖുവൈനിൽ പ്രവർത്തനമാരംഭിച്ചു. ഉമ്മുൽ ഖുവൈൻ ന്യൂ ഇൻഡസ്ട്രിയൽ ഏരിയ 2ൽ ബദാമി ബിൽഡിംഗിലാണ് മെഡിക്കൽ സെന്‍റർ തുറന്നത്. ദുബായ് ആരോഗ്യവകുപ്പിലെ ഹെൽത്ത് സെക്ടർ ഡയറക്ടർ ഹസ്ന അഹ്മദും പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. മുൻ ഉന്നത വിദ്യാഭ്യാസ മന്ത്രിയും എം.എൽ.എയുമായ ഡോ. കെ.ടി. ജലീൽ, എയിംസ് ഗ്രൂപ്പിന്‍റെ മാനേജിംഗ് ഡയറക്ടർ നാഷിദ് ടി.പി, വെൽനസ് മെഡിക്കൽ ഡയറക്ടർ ഡോ. ഫാത്തിമ,

പേസ് ഗ്രൂപ്പ് വൈസ് ചെയർമാൻ അബ്ദുല്ല ഇബ്രാഹിം, തണൽ ഇന്ത്യ ഫൗണ്ടേഷൻ ചെയർമാൻ പി എം മുഹമ്മദ്‌ അലി ബാബു.എ എച്ച് ഗ്രൂപ്പിന്റെ ചെയർമാൻ അബ്ദുള്ള, മഹമൂദ് ഹാജി, റിയാസ് കിൽട്ടൻ,ഡോ. ജിഷാദ്, ഡോ.ഷഹ്സാദ് ,ബഷീർ പടിയത്ത് എന്നിവരും ഉദ്‌ഘാടന ചടങ്ങിൽ പങ്കെടുത്തു.

ക്ലിനിക്, ലബോറട്ടറി, ഫാർമസി എന്നിവയെല്ലാം അടങ്ങിയ ആധുനിക സൗകര്യങ്ങളോടെയാണ് മെഡിക്കൽ സെന്‍റർ പ്രവർത്തനം തുടങ്ങിയത്. ഉമ്മുൽഖുവൈൻ ന്യൂ ഇൻഡസ്ട്രിയൽ ഏരിയയിൽ ഇത്തരത്തിലുള്ള ആദ്യത്തെ സംയുക്ത മെഡിക്കൽ സേവന കേന്ദ്രമാണ് ഉദ്ഘാടനം ചെയ്യപ്പെട്ടതെന്ന് എയിംസ് ഗ്രൂപ്പിന്‍റെ ഡയറക്ടർ നാഷിദ് പറഞ്ഞു.

സാധാരണക്കാർക്കും ഇൻഷുറൻസ് ഇല്ലാത്തവർക്കും കുറഞ്ഞ ചെലവിൽ മികച്ച ആരോഗ്യപരിപാലനമാണ് വെൽനസ് മെഡിക്കൽ സെന്‍ററിന്‍റെ ലക്ഷ്യം. ഇൻഷുറൻസ് ഇല്ലാത്തവർക്ക് 20 ദിർഹമിന് ചികിത്സ ലഭ്യമാക്കുമെന്നും, ലേബർ ക്യാമ്പുകളിലെ തൊഴിലാളികൾക്ക് സൗജന്യ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുമെന്നും മെഡിക്കൽ ഡയറക്ടർ ഡോ. ഫാത്തിമ വ്യക്തമാക്കി. എയിംസ് ഗ്രൂപ്പ് യു.എ.ഇ, സൗദി, ഒമാൻ, ഇറാഖ്, ഈജിപ്ത്, ഇന്ത്യ എന്നീ രാജ്യങ്ങളിൽ വ്യവസായ രംഗത്ത്

പ്രവർത്തിക്കുന്ന കമ്പനിയാണെന്നും മെഡിക്കൽ മേഖലയിൽ ഇത് ആദ്യ സംരംഭമാണെന്നും നാഷിദ് പറഞ്ഞു.

Trending

No stories found.

Latest News

No stories found.