മകളെ താഴേക്ക് എറിഞ്ഞത് 15ാം നിലയിൽ നിന്ന്, പിന്നാലെ ആർഷയും ചാടി; ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ

ആർഷയുടെ ഭർത്താവ് നിഹാലിനെ ഷാർജ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നു
woman and daughter died in sharjah, husband in custody

ആർഷയും മകളും

Updated on

ഷാർജ: ഷാർജ അൽ നഹ്ദയിലെ ഫ്ലാറ്റ് സമുച്ചയത്തിൽ നിന്ന് വീണ് കണ്ണൂർ സ്വദേശിയായ യുവതിയും അഞ്ചുവയസ്സുകാരിയായ മകളും മരിച്ച സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ കണ്ണൂർ അഴീക്കോട് സ്വദേശിനി ആർഷ (35), മകൾ റൂഹി എന്നിവരാണ് മരിച്ചത്. ആർഷയുടെ ഭർത്താവ് നിഹാലിനെ ഷാർജ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നു.

32 നിലകളുള്ള കെട്ടിടത്തിന്റെ പതിനഞ്ചാം നിലയിൽ നിന്ന് കുഞ്ഞിനെ താഴേക്ക് എറിഞ്ഞ ശേഷം യുവതിയും ചാടി ജീവനൊടുക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. കുടുംബവഴക്കിനെത്തുടർന്നാണ് സംഭവം നടന്നതെന്നാണ് സൂചന. ബുധനാഴ്ച രാവിലെയാണ് അൽ നഹ്ദയിൽ സഹാറ മാളിന് സമീപത്തെ താമസ കെട്ടിടത്തിൽ സംഭവം നടന്നത്.

വർഷങ്ങളായി ഭർത്താവ് നിഹാലിനൊപ്പം യുഎഇയിലാണ് ആർഷ താമസിച്ചിരുന്നത്. സ്വന്തമായി ഓൺലൈൻ ബിസിനസ് നടത്തിവരികയായിരുന്നു ഇവർ. ആർഷയുടെ സഹോദരി അഷിതയും ഇവരുടെ തൊട്ടടുത്ത ഫ്ലാറ്റിലാണ് താമസിക്കുന്നത്. സംഭവം ആത്മഹത്യയാണെന്ന നിഗമനത്തിൽ ഷാർജ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും കൂടുതൽ അന്വേഷണത്തിനായി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com