ഫോർമുല വൺ ആരാധകർക്കായി 'ഫാൻ പാക്കേജുകൾ' പ്രഖ്യാപിച്ച് യാസ് ഐലൻഡ്

ഫോർമുല വൺ സീസണിലെ ആവേശകരമായ അവസാന റേസിനാണ് അബുദാബിയിലെ യാസ് മറീന സർക്യൂട്ട് വേദിയാകുന്നത്.
Yas Island announces 'fan packages' for Formula One fans

ഫോർമുല വൺ ആരാധകർക്കായി 'ഫാൻ പാക്കേജുകൾ' പ്രഖ്യാപിച്ച് യാസ് ഐലൻഡ്

Updated on

അബുദാബി: ഫോർമുല വൺ ആരാധകർക്കായി ഈ വർഷത്തെ അബുദാബി ഗ്രാൻഡ് പ്രീ പ്രമാണിച്ച് ആകർഷകമായ പ്രത്യേക 'ഫാൻ പാക്കേജുകൾ' പ്രഖ്യാപിച്ച് യാസ് ഐലൻഡ്. കായിക പ്രേമികൾക്ക് ലോകോത്തര റേസിങ് അനുഭവത്തോടൊപ്പം യാസ് ഐലൻഡിലെ പ്രമുഖ വിനോദകേന്ദ്രങ്ങളും ആസ്വദിക്കാനുള്ള അവസരമാണ് ഇതിലൂടെ ഒരുങ്ങുന്നത്.

റേസ് ടിക്കറ്റുകൾക്കൊപ്പം യാസ് ഐലൻഡിലെ പ്രശസ്തമായ തീം പാർക്കുകളായ ഫെരാരി വേൾഡ്, യാസ് വാട്ടർവേൾഡ്, വാർണർ ബ്രദേഴ്സ് വേൾഡ് അബുദാബി, സീവേൾഡ് അബുദാബി എന്നിവയിലേക്കുള്ള പ്രവേശനവും ഈ പ്രത്യേക പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കൂടാതെ റേസിനോട് അനുബന്ധിച്ച് നടക്കുന്ന പ്രശസ്തമായ 'ആഫ്റ്റർ-റേസ്' സംഗീതകൺസേർട്ടുകളിലേക്കുള്ള ആക്സസും ആരാധകർക്ക് ലഭിക്കും. അന്താരാഷ്ട്ര തലത്തിൽ നിന്നുള്ള സന്ദർശകർക്കായി യാസ് ഐലൻഡിലെ ആഡംബര ഹോട്ടലുകളിലെ താമസസൗകര്യങ്ങൾ ഉൾപ്പെടുത്തിയുള്ള കോംബോ പാക്കേജുകളും ലഭ്യമാണ്.

ഫോർമുല വൺ സീസണിലെ ആവേശകരമായ അവസാന റേസിനാണ് അബുദാബിയിലെ യാസ് മറീന സർക്യൂട്ട് വേദിയാകുന്നത്.

logo
Metro Vaartha
www.metrovaartha.com