ദിലീപിന്‍റെ ശബരിമല ദർശനം; സിസിടിവി ദൃശ്യങ്ങൾ കൈമാറി

ഹരിവരാസനം പാടി തീരും വരെ നടൻ ദിലീപ് തൊഴുതുവെന്നും ഇതെങ്ങനെ സാധ്യമാകുമെന്നുമാണ് കോടതി ചോദിച്ചിരിക്കുന്നത്.
 Dileep's VIP Sabarimala visit Devaswam hand over cc tv footages to high court
ദിലീപിന്‍റെ വിഐപി ശബരിമല ദ‍ർശനം: വിജിലന്‍സ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
Updated on

കൊച്ചി: ശബരിമലയിൽ നടൻ ദിലീപിന് വിഐപി പരിഗണന നൽകിയതുമായി ബന്ധപ്പെട്ട കേസിൽ ദേവസ്വം ബോർഡ് സിസിടിവി ദൃശ്യങ്ങൾ ഹൈക്കോടതിക്കു കൈമാറി. ഹൈക്കോടതി ദേവസ്വം ബെഞ്ചിനാണ് ദൃശ്യങ്ങൾ കൈമാറിയിരിക്കുന്നത്.കുട്ടികൾ അടക്കമുള്ള നിരവധി തീർഥാടകർ കാത്തു നിൽക്കുമ്പോൾ ദിലീപിന് എങ്ങനെ വിഐപി പരിഗണന ലഭിച്ചുവന്ന് കോടതി ചോദിച്ചിരുന്നു. വിഷയം ചെറുതല്ലെന്ന് പറഞ്ഞ കോടതി സിസിടിവി ദൃശ്യങ്ങൾ നൽകാനും വിശദീരകരണം നൽകാനും ദേവസ്വം ബോർഡിനോട് നിർദേശിച്ചിരുന്നു. ഇതേ തുടർന്നാണ് സിസിടിവി ദൃശ്യങ്ങൾ കൈമാറിയത്.

ഹരിവരാസനം പാടി തീരും വരെ നടൻ ദിലീപ് തൊഴുതുവെന്നും ഇതെങ്ങനെ സാധ്യമാകുമെന്നുമാണ് കോടതി ചോദിച്ചിരിക്കുന്നത്. പൊലീസ് അകമ്പടിയോടെയാണ് നടൻ ദർശനം നടത്തിയതെന്നും ആരോപണമുണ്ട്.

ശബരിമലയിൽ എല്ലാവരും സാധാരണ തീർഥാടകരാണെന്നും ആർക്കും വിഐപി പരിഗണന നൽകരുതെന്നും കോടതി മുൻപേ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിന്‍റെ ലംഘനമാണ് നടന്നതെന്നാണ് നിരീക്ഷണം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com