"പമ്പയിൽ വസ്ത്രങ്ങളും ചെരിപ്പും ഉപേക്ഷിക്കരുത്, തുപ്പരുത്"; അത്തരം ആചാരങ്ങളില്ലെന്ന് ചെന്നിത്തല

നവംബർ 17നാണ് ശബരിമല നട തുറക്കുക.
"Do not leave clothes or footwear at Pamba, and do not spit"; Chennithala states that no such customs exist

"പമ്പയിൽ വസ്ത്രങ്ങളും ചെരിപ്പും ഉപേക്ഷിക്കരുത്, തുപ്പരുത്"; അത്തരം ആചാരങ്ങളില്ലെന്ന് ചെന്നിത്തല

Updated on: 

പത്തനംതിട്ട: പമ്പാ നദിയിൽ വസ്ത്രങ്ങളും ചെരിപ്പും ഉപേക്ഷിക്കരുതെന്നും പല്ല് തേച്ച് തുപ്പരുതെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. നദി വൃത്തിയായി സൂക്ഷിക്കുന്നതിന്‍റെ ഭാഗമായാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പമ്പയിൽ വസ്ത്രങ്ങൾ ഉപേക്ഷിക്കുന്ന രീതിയിലുള്ള ആചാരങ്ങളൊന്നും നിലവിൽ ഇല്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

മണ്ഡല-മകരവിളക്ക് പൂജകൾക്കായി ശബരിമല നട തുറക്കുന്നതിനു മുന്നോടിയായി നടത്തിയ യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല. നവംബർ 17നാണ് ശബരിമല നട തുറക്കുക.

തീർഥാടനവുമായി ബന്ധപ്പെട്ട് 90 ശതമാനം ജോലികളും പൂർത്തിയായി. സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ തിരക്ക് ഒഴിവാക്കുന്നതിനായുള്ള സജ്ജീകരണങ്ങൾ പൂർത്തിയായിട്ടുണ്ട്. സിസിടിവി നിരീക്ഷണവും താത്കാലിക പൊലീസ് സ്റ്റേഷനുകളും തയാറാക്കുമെന്നും മന്ത്രി പറഞ്ഞു.