ശബരിമലയിൽ ഡോളി സർവീസ് പ്രീപെയ്ഡാക്കാൻ ദേവസ്വം; പണി മുടക്കി തൊഴിലാളികൾ

പണി മുടക്കുന്ന തൊഴിലാളികളുമായി വീണ്ടും ചർച്ച നടത്താമെന്ന നിലപാടിലാണ് ദേവസ്വം.
dolly service employees on strike in sabarimala over prepaid service decision
ശബരിമലയിൽ ഡോളി സർവീസ് പ്രീപെയ്ഡാക്കാൻ ദേവസ്വം; പണി മുടക്കി തൊഴിലാളികൾ
Updated on

ശബരിമല: ഡോളി സർവീസ് പ്രീപെയ്ഡ് ആക്കാനുള്ള ദേവസ്വം ബോർഡിന്‍റെ തീരുമാനത്തിൽ പ്രതിഷേധിച്ച് തൊഴിലാളികൾ പണിമുടക്കുന്നു. പമ്പയിലാണ് സമരം ആരംഭിച്ചത്. പ്രീപെയ്ഡ് സംവിധാനത്തെക്കുറിച്ചുള്ള വിശ വിവരങ്ങൾ നൽകാതെ ദേവസ്വം ബോർഡ് ഏകപക്ഷീയമായി തീരുമാനം എടുക്കുന്നതിൽ പ്രതിഷേധിച്ചാണ് സമരമെന്ന് തൊഴിലാളികൾ പറയുന്നു. പണി മുടക്കുന്ന തൊഴിലാളികളുമായി വീണ്ടും ചർച്ച നടത്താമെന്ന നിലപാടിലാണ് ദേവസ്വം.

പമ്പ, നീലിമല, വലിയ നടപ്പന്തൽ എന്നിവിടങ്ങളിൽ പ്രീപെയ്ഡ് സംവിധാനം ഒരുക്കാനാണ് ദേവസ്വത്തിന്‍റെ നീക്കം. ഇവിടെ നേരിട്ടോ ഓൺലൈനായോ പണം അടയ്ക്കുന്നവർക്ക് സർവീസ് ലഭ്യമാകും.

80 കിലോ വരെ 4000 രൂപ, 100 കിലോ ഭാരത്തിന് 5000 രൂപ, 100 കിലോയ്ക്ക് മേലെ ഭാരത്തിന് 6000 രൂപ എന്നിങ്ങനെ നിരക്കേർപ്പെടുത്താനാണ് ആലോചന. പ്രീപെയ്ഡ് ആക്കുന്നതോടെ ഓരോ സർവീസിനും 250 രൂപ വീതം ദേവസ്വം അധികമായി ഈടാക്കും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com