ദർശനപുണ്യമായി പൊന്നമ്പലമേട്ടിൽ മകരജ്യോതി

സന്നിധാനത്ത് എത്തിയ തിരുവാഭരണ ഘോഷയാത്രയെ ശബരിമല എക്സിക്യൂട്ടീവ് ഓഫിസർ ബി.മുരാരി ബാബുവിന്‍റെ നേതൃത്വത്തിൽ സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിച്ചു.
makarajyothi at sabarimala
ദർശനപുണ്യമായി പൊന്നമ്പലമേട്ടിൽ മകരജ്യോതി
Updated on

ശബരിമല: പൊന്നമ്പലമേട്ടിൽ മകരജ്യോതി ദർശിച്ചതിന്‍റെ സായൂജ്യമായി ഭക്തസഹസ്രങ്ങൾ. സന്നിധാനത്ത് എത്തിയ തിരുവാഭരണ ഘോഷയാത്രയെ ശബരിമല എക്സിക്യൂട്ടീവ് ഓഫിസർ ബി.മുരാരി ബാബുവിന്‍റെ നേതൃത്വത്തിൽ സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിച്ചു. ദേവസ്വം മന്ത്രി വി.എൻ. വാസവൻ, തമിഴ്നാട് ദേവസ്വം മന്ത്രി പി.കെ.ശേഖർ ബാബു തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി.എസ്. പ്രശാന്ത് എന്നിവർ ചേർന്നാണ് കൊടിമരച്ചുവട്ടിൽ സ്വീകരിച്ചത്.

അയ്യപ്പന് തിരുവാഭരണ ചാർത്തിയുള്ള ദീപാരാധനയ്ക്കൊപ്പം തന്നെ പൊന്നമ്പലമേട്ടിൽ മകരജ്യോതിയും മകരസംക്രമ നക്ഷവും ദൃശ്യമായി.

15 മുതൽ 17 വരെ തിരുവാഭരണ ചാർത്തിയ അയ്യപ്പനെ കണ്ടു തൊഴാം. 19ന് മാളികപ്പുറത്ത് നടക്കുന്ന മഹാകുരുതിയോടെ ഉത്സവം സമാപിക്കും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com