ശബരിമലയിൽ സ്പോട്ട് ബുക്കിങ് 5000 ആയി കുറച്ചു; നിയന്ത്രണം തിങ്കളാഴ്ച വരെ

ശബരിമലയുമായി ബന്ധപ്പെട്ട വിവിഹ ഹർജികൾ പരിഗണിച്ചു കൊണ്ടാണ് ദേവസ്വം ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.
Spot booking regulation at Sabarimala

ശബരിമലയിൽ സ്പോട്ട് ബുക്കിങ് 5000 ആയി കുറച്ചു; നിയന്ത്രണം തിങ്കളാഴ്ച വരെ

Updated on

കൊച്ചി: ശബരിമലയിൽ തിങ്കളാഴ്ച വരെ സ്പോട്ട് ബുക്കിങ് നിയന്ത്രണം ഏർപ്പെടുത്തി ദേവസ്വം ബെഞ്ച്. തിരക്കു നിയന്ത്രണത്തിന്‍റെ ഭാഗമായി തിങ്കളാഴ്ച വരെ 5000 പേർക്കാണ് സ്പോട് ബുക്കിങ് സാധ്യമാകുക. ശബരിമലയുമായി ബന്ധപ്പെട്ട വിവിഹ ഹർജികൾ പരിഗണിച്ചു കൊണ്ടാണ് ദേവസ്വം ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.

ദേവസ്വം ബോർഡ് മുന്നൊരുക്കങ്ങൾ നടത്താഞ്ഞതാണ് തിരക്ക് വർധിക്കാൻ കാരണമെന്ന് കോടതി വിമർശിച്ചിരുന്നു.തിരക്കു നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി നിലയ്ക്കലിൽ 7 കൗണ്ടറുകൾ കൂടി തുറക്കാനും തീരുമാനിച്ചിട്ടുണ്ട്.

തീർഥാടകരുടെ തിരക്ക് കുറയ്ക്കുന്നതിനായി ശാസ്ത്രീയമായ മാർഗം സ്വീകരിക്കണമെന്നും ബെഞ്ച് വ്യക്തമാക്കി. ജസ്റ്റിസ്മാരായ എ. രാജാ വിജയരാഘവൻ, കെ.വി. ജയകുമാർ എന്നിവരാണ് വിഷയം പരിഗണിച്ചത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com