ശബരിമലയിൽ പായസം ഉൾപ്പെടെ നാടൻ സദ്യ വിളമ്പാൻ ദേവസ്വം; അന്തിമ തീരുമാനം ഡിസംബർ 5ന്

നിലവിൽ തീർഥാടകർക്കായി പുലാവാണ് ഉച്ചഭക്ഷണമായി നൽകുന്നത്.
TDB to decide on serving traditional sadya at Sabarimala after Dec 5 meeting

ശബരിമലയിൽ പായസം ഉൾപ്പെടെ നാടൻ സദ്യ വിളമ്പാൻ ദേവസ്വം; അന്തിമ തീരുമാനം ഡിസംബർ 5ന്

Updated on

പത്തനംതിട്ട: ശബരിമലയിൽ ദർശനത്തിനെത്തുന്നവർക്ക് നാടൻ സദ്യ നൽകാനൊരുങ്ങി ദേവസ്വം ബോർഡ്. വിഷയത്തിൽ ഇനിയും അന്തിമ തീരുമാനമെടുത്തിട്ടില്ല. തീർഥാടകർക്കായി നൽകുന്ന അന്നദാനത്തിൽ നാടൻ സദ്യ ഉൾപ്പെടുത്താനാണ് ആലോചന. ഡിസംബർ 5ന് നടക്കുന്ന യോഗത്തിൽ അന്തിമ തീരുമാനമെടുക്കുമെന്ന് ദേവസ്വം പ്രസിഡന്‍റ് കെ. ജയകുമാർ വ്യക്തമാക്കി. നിലവിൽ തീർഥാടകർക്കായി പുലാവാണ് ഉച്ചഭക്ഷണമായി നൽകുന്നത്.

ഡിസംബർ 2 മുതൽ ഉച്ചഭക്ഷണമായി പായസം ഉൾപ്പെടെയുള്ള സദ്യ നൽകാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചിരുന്നു. എന്നാൽ ‌പുലാവ് വിതരണം ചെയ്യുന്നതിനായുള്ള കരാർ നൽകിക്കഴിഞ്ഞതിനാൽ ഈ തീരുമാനം നടപ്പിലാക്കാനായില്ല.

കരാർ നൽകിയ ഭക്ഷണം മാറ്റി സദ്യ ആക്കുന്നതിലെ നിയമപ്രശ്നങ്ങളെക്കുറിച്ച് പഠനം നടത്താൻ ദേവസ്വം കമ്മിഷണറുടെ നേതൃ‌ത്വത്തിൽ ഒരു കമ്മിറ്റി രൂപീകരിച്ചിരുന്നു. കമ്മിറ്റിയുടെ റിപ്പോർട്ട് അനുസരിച്ചായിരിക്കും അന്തിമ തീരുമാനം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com