തകർന്നടിഞ്ഞ് ഇറാന്‍റെ സാമ്പത്തിക രംഗം

ജനജീവിതം കൂടുതൽ ദുരിതപൂർണം
 Iran's economy is in shambles

തകർന്നടിഞ്ഞ് ഇറാന്‍റെ സാമ്പത്തിക രംഗം

Updated on

ടെഹ്റാൻ: അനിയന്ത്രിതമായ പണപ്പെരുപ്പവും പ്രാദേശിക കറൻസിയുടെ മൂല്യത്തകർച്ചയും കാരണം ഇറാനിൽ സാധാരണക്കാരുടെ ജീവിതം കൂടുതൽ ദുരിതപൂർണമായി. അത്യാവശ്യ സാധനങ്ങളുടെ വില ദിനം പ്രതി കുതിച്ചുയരുന്നതോടെ നിത്യവൃത്തിക്കു പോലും നിവൃത്തിയില്ലാതെ വലയുകയാണ് രാജ്യത്തെ ജനങ്ങൾ.

ഇതിനിടെയാണ് നയതന്ത്ര പരിഹാരം അസാധ്യമാക്കുന്ന രീതിയിലുള്ള ഇപ്പോഴത്തെ നീക്കങ്ങൾ. വീണ്ടുമൊരു സൈനിക നീക്കം ഉണ്ടാകുമോ എന്ന എന്ന കാര്യത്തിലുള്ള അനിശ്ചിതത്വവും ജനങ്ങളുടെ ആശങ്ക വർധിപ്പിക്കുന്നു.വർഷങ്ങളോളമായി തുടരുന്ന കടുത്ത ഉപരോധങ്ങൾ, ആഭ്യന്തര ഭരണ രംഗത്തെ വീഴ്ചകൾ, ഇതിനു പുറമേ പുതിയ യുദ്ധ പ്രത്യാഘാതങ്ങൾ എന്നിവയാണ് ഇറാന്‍റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല് ഒടിച്ചത്.

വർഷങ്ങളോളമായി തുടരുന്ന കടുത്ത ഉപരോധങ്ങൾ, ആഭ്യന്തര ഭരണ രംഗത്തെ വീഴ്ചകൾ, ഇതിനു പുറമേ പുതിയ യുദ്ധ പ്രത്യാഘാതങ്ങൾ എന്നിവയാണ് ഇറാന്‍റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല് ഒടിച്ചത്. യുദ്ധ സമാനമായ അന്തരീക്ഷവും ഭാവി അനിശ്ചിതത്വങ്ങളും സാധാരണക്കാരുടെ ദിനം പ്രതിയുള്ള ജീവിതത്തെ കടുത്ത സമ്മർദ്ദത്തിലാഴ്ത്തി.

നയതന്ത്ര ചർച്ചകളിലൂടെ പ്രശ്ന പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയും ഇല്ലാതാകുന്നു. ഉപരോധങ്ങൾ ഇനിയും ശക്തമാക്കുമെന്ന് യുഎസ് പ്രസിഡന്‍റ് മുന്നറിയിപ്പു നൽകുമ്പോൾ നിലവിൽ അമെരിക്കയുമായി യാതൊരു വിധ ചർച്ചകളും നടക്കുന്നില്ലെന്നാണ് ഇറാന്‍റെ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നത്. ഇതോടെ സമാധാന പ്രതീക്ഷകൾ മങ്ങി. രാജ്യം കൂടുതൽ പ്രതിസന്ധിയിലേയ്ക്കു നീങ്ങുകയാണ്.

logo
Metro Vaartha
www.metrovaartha.com