ലോകത്തിലെ ഏറ്റവും മലിനമായ 20 നഗരങ്ങളിൽ പതിമൂന്നും ഇന്ത്യയിൽ

പാക്കിസ്ഥാനിൽ നിന്നുള്ള നാല് നഗരങ്ങളും ചൈനയിലെ ഒരു നഗരവും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.
13 of world's top 20 most polluted cities in India

ലോകത്തിലെ ഏറ്റവും മലിനമായ 20 നഗരങ്ങളിൽ പതിമൂന്നും ഇന്ത്യയിൽ

Updated on

ലോകത്തിലെ ഏറ്റവും മലിനമായ 20 നഗരങ്ങളുടെ പട്ടിക പുറത്തു വന്നിരിക്കുകയാണ്. ദൗർഭാഗ്യവശാൽ ഇതിൽ 13 എണ്ണവും ഇന്ത്യൻ നഗരങ്ങളാണ്. ദി വേൾഡ് എയർ ക്വാളിറ്റി റിപ്പോർട്ടിൽ ആണ് മലിനമായ നഗരങ്ങളുടെ പേരുകൾ ഉള്ളത്. അസം- മേഘാലയ അതിർത്തിയിലുള്ള ബിർണിഹട്ട് ആണ് ഇതിൽ ഒന്നാം സ്ഥാനത്ത്.

അസംഖ്യം ഫാക്റ്ററികളും ഡിസ്റ്റിലറികളും സ്റ്റീൽ പ്ലാന്‍റുകളും പ്രവർത്തിക്കുന്നതാണ് അന്തരീക്ഷ മലിനീകരണത്തിന് ഇടയാക്കുന്നത്. അതു കൂടാതെ ഡൽഹി, മുല്ലൻപുർ, ഫരീദാബാദ്, ലോണി, ഗുരുഗ്രാം, ഗംഗാനഗർ, ഗ്രേറ്റർ നോയ്ഡ, ഭിവാഡി, മുസാഫർനഗർ, ഹനുമാൻഗഡ്, നോയിഡ എന്നീ സ്ഥലങ്ങളും പട്ടികയിലുണ്ട്.

പാക്കിസ്ഥാനിൽ നിന്നുള്ള നാല് നഗരങ്ങളും ചൈനയിലെ ഒരു നഗരവും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com