11 മാസത്തിനിടെ ദുബായിലെത്തിയത് 16.79 ദശലക്ഷം രാജ്യാന്തര വിനോദ സഞ്ചാരികൾ

പടിഞ്ഞാറൻ യൂറോപ്പിൽ നിന്നാണ് ഇക്കാലയളവിൽ ദുബായിലേക്ക് ഏറ്റവും കൂടുതൽ വിനോദ സഞ്ചാരികൾ എത്തിയത്.
16.79 million foreign visitors in uae within 11 months
11 മാസത്തിനിടെ ദുബായിലെത്തിയത് 16.79 ദശലക്ഷം രാജ്യാന്തര വിനോദ സഞ്ചാരികൾ
Updated on

ദുബായ്: 2024 ജനുവരി മുതൽ നവംബർ വരെയുള്ള ആദ്യ 11 മാസങ്ങളിൽ 16.79 ദശലക്ഷം അന്താരാഷ്ട്ര വിനോദ സഞ്ചാരികൾ ദുബായ് സന്ദർശിച്ചതായി ദുബായ് ഇക്കണോമി ആൻഡ് ടൂറിസം വകുപ്പ് വ്യക്തമാക്കി. 2023 ഇതേ കാലയളവിനെ അപേക്ഷിച്ച് 9% വർധനയാണുണ്ടായിരിക്കുന്നത്. ദുബായ് ഇക്കണോമി ആൻഡ് ടൂറിസം വകുപ്പ് പുറത്തിറക്കിയ 'ദുബായ് ടൂറിസം സെക്ടർ പ്രകടന റിപ്പോർട്ടിലാണ്' ഇക്കാര്യം വ്യക്തമാക്കുന്നത്.

പടിഞ്ഞാറൻ യൂറോപ്പിൽ നിന്നാണ് ഇക്കാലയളവിൽ ദുബായിലേക്ക് ഏറ്റവും കൂടുതൽ വിനോദ സഞ്ചാരികൾ എത്തിയത്. മൊത്തം സന്ദർശകരുടെ എണ്ണത്തിന്‍റെ 20% ആണിത്. 3.298 ദശലക്ഷം ടൂറിസ്റ്റുകളാണ് പടിഞ്ഞാറൻ യൂറോപ്പിൽ നിന്നെത്തിയത്.

ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ നിന്ന് 2.858 ദശലക്ഷം വിനോദ സഞ്ചാരികളാണ് എത്തിയത്. ഇത് മൊത്തം സന്ദർശകരുടെ എണ്ണത്തിന്‍റെ 17% ആണ്. 2.5 ദശലക്ഷത്തിലധികം വിനോദ സഞ്ചാരികളുമായി ജി.സി.സി രാജ്യങ്ങൾ മൂന്നാം സ്ഥാനത്തെത്തി. മൊത്തം സന്ദർശകരുടെ എണ്ണത്തിൻന്‍റെ 15% വരുമിത്. കോമൺ വെൽത്ത് ഓഫ് ഇൻഡിപെൻഡന്‍റ് സ്റ്റേറ്റ്‌സും (സി.ഐ.എസ്) കിഴക്കൻ യൂറോപ്പും 2.353 ദശലക്ഷം വിനോദ സഞ്ചാരികളുമായി 14% നേട്ടത്തോടെ നാലാം സ്ഥാനത്തെത്തി. ഈ വർഷത്തെ ആദ്യ 11 മാസങ്ങളിൽ അമേരിക്കയിൽ നിന്ന് ദുബായിലേക്കുള്ള സന്ദർശകരുടെ തോത് ഏഴ് ശതമാനമാണ്. 2023 നവംബർ അവസാനത്തോടെ 820 ഹോസ്പിറ്റാലിറ്റി സ്ഥാപനങ്ങളിലെ 149,685 ഹോട്ടൽ മുറികളെ അപേക്ഷിച്ച് 2024 നവംബർ അവസാനത്തോടെ ദുബായിലെ ഹോട്ടൽ മുറികളുടെ എണ്ണം 828 ഹോസ്പിറ്റാലിറ്റി സ്ഥാപനങ്ങളിലായി 153,390 ഹോട്ടൽ മുറികളായി ഉയർന്നു. കഴിഞ്ഞ വർഷത്തെ ആദ്യ 11 മാസങ്ങളിൽ ബുക്ക് ചെയ്ത ഹോട്ടൽ മുറികളുടെ എണ്ണം 39.19 ദശലക്ഷം കവിഞ്ഞു. 2023ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 3% വർധനയാണ് ഉള്ളത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com