ഹോർമൂസ് കടലിടുക്കിന്‍റെ പേര് ട്രംപ് കടലിടുക്ക് എന്നാക്കിയാലോ?

ട്രൂത്ത് സോഷ്യലിലൂടെ ട്രംപിന്‍റെ ചോദ്യം
Strait of Hormuz l

ഹോർമൂസ് കടലിടുക്ക്

Updated on

വാഷിങ്ടൺ: ഹോർമൂസ് കടലിടുക്കിന്‍റെ പേര് മാറ്റി തന്‍റെ പേര് കടലിടുക്കിന് ഇടണമെന്ന ആവശ്യവുമായി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഇപ്പോൾ അമെരിക്കയുടെ നിയന്ത്രണത്തിലായ ഹോർമൂസ് കടലിടുക്കിന് ട്രംപ് കടലിടുക്ക് എന്നു പുനർനാമകരണം നടത്തിയാലോ എന്നാണ് ട്രൂത്ത് സോഷ്യലിലൂടെ ട്രംപിന്‍റെ ചോദ്യം.

മുമ്പ് ഹോര്‍മുസ് കടലിടുക്കിനെ ‘പുതിയ യുഎസ് ടെറിട്ടറി’ എന്ന് ട്രംപ് വിശേഷിപ്പിച്ചിരുന്നു. അതിനു പിന്നാലെയാണ് കടലിടുക്കിന് സ്വന്തം പേര് നല്‍കിയാലോ എന്ന് ആരാഞ്ഞുകൊണ്ട് ട്രംപ് രംഗത്തെത്തിയത്. ഹോര്‍മൂസിന്‍റെ പേര് ട്രംപ് കടലിടുക്ക് എന്ന് മാറ്റിയാല്‍ യുഎസിനെപ്പോലെ ഇത് എക്കാലത്തേക്കാളും തരംഗമായി മാറുമെന്നും ഡോണള്‍ഡ് ട്രംപ് അവകാശപ്പെട്ടു.

logo
Metro Vaartha
www.metrovaartha.com