യുദ്ധസമാന സാഹചര‍്യം നിലനിൽക്കെ തെറ്റായ വിവരങ്ങളും വിഡിയോകളും പ്രചരിപ്പിച്ചു; യുഎഇയിൽ ഇന്ത‍്യക്കാർ അടക്കം 35 പേർ അറസ്റ്റിൽ

ആക്രമണം നടന്ന സ്ഥലങ്ങളുടെ വിഡിയോകളും മറ്റും ചിത്രീകരിക്കരുതെന്ന് അധ‍ികൃതർ നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു
19 indians including 35 arrested in uae for posting misleading content online middle east conflict

യുദ്ധസമാന സാഹചര‍്യം നിലനിൽക്കെ തെറ്റായ വിവരങ്ങളും വിഡിയോകളും പ്രചരിപ്പിച്ചു; യുഎഇയിൽ ഇന്ത‍്യക്കാർ അടക്കം 35 പേർ അറസ്റ്റിൽ

Updated on

ദുബായ്: പശ്ചിമേഷ‍്യയിൽ യുദ്ധസമാന സാഹചര‍്യം അതിരൂക്ഷമായി തുടരുന്ന സാഹചര‍്യത്തിൽ സോഷ‍്യൽ മീഡിയയിലൂടെ തെറ്റായ വിവരങ്ങളും വ‍്യാജ വിഡിയോകളും പ്രചരിപ്പിച്ചതിന് 35 പേരെ യുഎഇ അധികൃതർ അറസ്റ്റ് ചെയ്തു.

ഇതിൽ 17 പേർ ഇന്ത‍്യക്കാരാണ്. ആക്രമണം നടന്ന സ്ഥലങ്ങളുടെ വിഡിയോകളും മറ്റും ചിത്രീകരിക്കരുതെന്ന് അധ‍ികൃതർ നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. വ‍്യാജ ഉള്ളടക്കങ്ങൾ സമൂഹമാധ‍്യമങ്ങളിൽ പ്രചരിപ്പിക്കുന്നത് തടയുക എന്ന ലക്ഷ‍്യത്തോടെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ കർശനമായി നിരീക്ഷിച്ചതിനെത്തുടർന്നാണ് നടപടിയെന്ന് യുഎഇ അറ്റോർണി ജനറൽ ഡോ. ഹമദ് സെയ്ഫ് അൽ ഷംസി പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com