ഫ്രാൻസിൽ കോംഗോയിൽ നിന്നെത്തിയ ഡോക്റ്റർക്ക് എബോള സ്ഥിരീകരിച്ചു

ഫ്രാൻസിലെ ആരോഗ‍്യ മന്ത്രാലയം ഇക്കാര‍്യം സ്ഥിരീകരിച്ചിട്ടുണ്ട്
1st ebola case reported in france

എബോള

file

Updated on

പാരിസ്: ഫ്രാൻസിൽ എബോള വൈറസ് റിപ്പോർട്ട് ചെയ്തു. റിപ്പബ്ലിക് ഓഫ് കോംഗോയിൽ നിന്നും ഫ്രാൻസിലേക്കെത്തിയ ഒരു ഡോക്റ്റർക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇക്കാര‍്യം ഫ്രാൻസിലെ ആരോഗ‍്യ മന്ത്രാലയവും സ്ഥിരീകരിച്ചിട്ടുണ്ട്.

രോഗി നിലവിൽ ഐസൊലേഷനിൽ കഴിയുകയാണെന്നും സമ്പർക്കമുള്ളവരെ കണ്ടെത്തുമെന്നും ആരോഗ‍്യ മന്ത്രാലയം വ‍്യക്തമാക്കി. കോംഗോയിൽ നിന്നും വ‍്യാപിച്ച എബോള വൈറസ് മൂലം 267 പേർക്കോളം ജീവൻ നഷ്ടമായി. 1094 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

logo
Metro Vaartha
www.metrovaartha.com