ക്യാനഡയിലെ യുഎസ് കോൺസുലേറ്റിനു നേരേ വെടി വയ്പ്

ടൊറാന്‍റോയിൽ ഇക്കഴിഞ്ഞയാഴ്ച മൂന്നു ജൂത സിനഗോഗുകൾക്കു നേരേ വെടിവയ്പ് നടന്നിരുന്നു
Anti-Semitic attack: Toronto Police chief Myron Demkiw reacts to questions at the press conference

ജൂതവിരുദ്ധ ആക്രമണം: 

ടൊറന്റോ പോലീസ് മേധാവി മൈറോൺ ഡെംകിവ് പത്രസമ്മേളനത്തിൽ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നു.

file photo

Updated on

ടൊറാന്‍റോ: ക്യാനഡയിലെ ടൊറാന്‍റോയിലുള്ള യുഎസ് കോൺസുലേറ്റിനു നേരേ അജ്ഞാതരുടെ വെടിവയ്പ്. വെടിവയ്പിൽ കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചെങ്കിലും ആർക്കും പരിക്കുകളില്ല. അന്വേഷണം ആരംഭിച്ചു.

കനേഡിയൻ സമയം ചൊവ്വാഴ്ച പുലർച്ചെ 4.30 ഓടെയായിരുന്നു വെടിവയ്പ്. സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് വ്യക്തമാക്കി. ഇതേത്തുടർന്ന് ടൊറാന്‍റോയിലെയും ഒട്ടാവയിലെയും അമെരിക്കൻ, നയതന്ത്ര കേന്ദ്രങ്ങളിൽ അധിക സുരക്ഷ ഏർപ്പെടുത്തി.

ടൊറാന്‍റോയിൽ ഇക്കഴിഞ്ഞയാഴ്ച മൂന്നു ജൂത സിനഗോഗുകൾക്കു നേരേ വെടിവയ്പ് നടന്നിരുന്നു. കനേഡിയൻ പൗരത്വമുള്ള ഇറാൻ വംശജന്‍റെ ഉടമസ്ഥതയിലുള്ള ജിമ്മിനു നേരേയും കഴിഞ്ഞയാഴ്ച വെടിവയ്പ് ഉണ്ടായി.

കഴിഞ്ഞ ദിവസം നോർവേയിലെ ഓസ്ലോയിൽ അമെരിക്കൻ എംബസിക്ക് പുറത്തു നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട് ഒരാളുടെ ചിത്രം പൊലീസ് പുറത്തു വിട്ടു.

logo
Metro Vaartha
www.metrovaartha.com