വധശിക്ഷ പൂർണമായും അംഗീകരിക്കാനാകില്ല: മാർപ്പാപ്പ

യുഎസിലെ തത്സമയ വധശിക്ഷാ നീക്കത്തിനെതിരേ വത്തിക്കാൻ
 Death penalty is completely unacceptable: Pope

വധശിക്ഷ പൂർണമായും അംഗീകരിക്കാനാകില്ല: മാർപ്പാപ്പ

Updated on: 

വത്തിക്കാൻ സിറ്റി: വധശിക്ഷ പൂർണമായും അംഗീകരിക്കാനാകില്ലെന്ന് പ്രഖ്യാപിച്ച് ലിയോ പതിനാലാമൻ. ലോക വധശിക്ഷാ വിരുദ്ധ ദിനത്തോടനുബന്ധിച്ച് എക്സ് പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മനുഷ്യന്‍റെ അന്തസിനെ ചോദ്യം ചെയ്യുന്നതാണ് വധശിക്ഷയെന്ന് കത്തോലിക്കാ സഭയുടെ പരിഷ്കരിച്ച പ്രബോധനങ്ങൾ ഉദ്ധരിച്ചു കൊണ്ട് മാർപ്പാപ്പ ചൂണ്ടിക്കാണിച്ചു.

വധശിക്ഷയിലേയ്ക്കു തിരികെ പോകാതെ തന്നെ പൊതുനന്മ സംരക്ഷിക്കാനും നീതി നടപ്പാക്കാനും സാധിക്കുമെന്ന് മാർപ്പാപ്പ തന്‍റെ ഔദ്യോഗിക അക്കൗണ്ടിൽ കുറിച്ചു. കുറ്റവാളികൾക്ക് പരിവർത്തനത്തിനുള്ള അവസരം നഷ്ടപ്പെടുത്താത്തതും എന്നാൽ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതുമായ ഫലപ്രദമായ തടവറ സംവിധാനങ്ങൾ ഇന്ന് വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

  Vatican Secretary of State Cardinal Pietro Parolin

വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രൊ പരോളിൻ

2009-ൽ ഫോർട്ട് ഹുഡ് സൈനിക താവളത്തിൽ 13 പേരുടെ മരണത്തിനിടയാക്കിയ വെടിവെപ്പ് കേസിൽ വധശിക്ഷാ വിധിക്കപ്പെട്ട മുൻ മേജർ നിദാൽ മാലിക് ഹസന്‍റെ വധശിക്ഷ ഫയറിംഗ് സ്ക്വാഡ് വഴി നടപ്പാക്കുമെന്നും അത് തത്സമയം സംപ്രേഷണം ചെയ്യുമെന്നും യു.എസ് പ്രതിരോധ വകുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വത്തിക്കാന്‍റെ ഈ പ്രതികരണം. 1961-ന് ശേഷം യു.എസ് സൈന്യം നടപ്പാക്കുന്ന ആദ്യ വധശിക്ഷയാണിത്. വധശിക്ഷ തത്സമയം സംപ്രേഷണം ചെയ്യാനുള്ള തീരുമാനത്തിനെതിരെ രാജ്യത്തിനകത്തും പുറത്തും കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.

അമേരിക്കയുടെ പേര് നേരിട്ട് പരാമർശിച്ചില്ലെങ്കിലും, വധശിക്ഷാ വിരുദ്ധ ദിനത്തിൽ ഇത്തരം സന്ദേശങ്ങൾ പങ്കുവെക്കുന്നത് പതിവാണ്. എന്നാൽ അമേരിക്കയുടെ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രൊ പരോളിൻ ഈ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു. അമേരിക്കയുടെ ഈ നീക്കം തികച്ചും അവിശ്വസനീയമാണെന്നും, മരണം ഒരു കാഴ്ചയായി പ്രദർശിപ്പിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

logo
Metro Vaartha
www.metrovaartha.com