തുരങ്കത്തിൽ കുടുങ്ങിയിട്ട് 9 ദിവസം: 2 തൊഴിലാളികളെ രക്ഷപെടുത്തി, കൂടുതൽ പേർ ജീവനോടെയുണ്ടെന്ന് സൂചന!

നേപ്പാളിൽ ഉണ്ടായ മിന്നൽ പ്രളയത്തെത്തുടർന്ന് 170 മീറ്റർ ആഴമുള്ള തുരങ്കത്തിനുള്ളിൽ 500 ഓളം തൊഴിലാളികളാണ് കുടുങ്ങിയത്
2 rescued from Nepal tunnel nine days after monster floods

തുരങ്കത്തിൽ കുടുങ്ങിയിട്ട് 9 ദിവസം: 2 തൊഴിലാളികളെ രക്ഷപെടുത്തി, കൂടുതൽ പേർ ജീവനോടെയുണ്ടെന്ന് സൂചന!

Updated on

കാഠ്മണ്ഡു: നേപ്പാളിൽ ഉണ്ടായ മിന്നൽ പ്രളയത്തെത്തുടർന്ന് തുരങ്കത്തിൽ കുടുങ്ങിയ 2 തൊഴിലാളികളികളെ രക്ഷപെടുത്തി. ദുരന്തം നടന്ന് ഒൻപതാം ദിവസമായ വെള്ളിയാഴ്ച രാവിലെയാണ് ഇവരെ ജീവനോടെ രക്ഷപ്പെടുത്തിയത്.

170 മീറ്റർ ആഴമുള്ള തുരങ്കത്തിനുള്ളിൽ കുടുങ്ങിക്കിടന്ന മെക്കാനിക്കൽ ഫോർമാൻ, മെക്കാനിക്കൽ സൂപ്പർവൈസർ എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. തുരങ്കത്തിനുള്ളിൽ നിന്ന് കൂടുതൽ പേരുടെ ശബ്ദം കേട്ടതായും ഇനിയും 40 മുതൽ 50 ഓളം പേർവരെ ജീവനോടെ ഉണ്ടാവാനുള്ള സാധ്യതയുണ്ടെന്നും രക്ഷാപ്രവർത്തകർ പറയുന്നു.

ത്രിശൂലി 3A ജലവൈദ്യുത പദ്ധതിയുടെ തുരങ്കത്തിൽ നിന്നുമാണ് ഇവരെ രക്ഷപ്പെടുത്തിയത്. ചൈന-നേപ്പാൾ അതിർത്തിയിലെ ഹിമാനിയുടെ തകർച്ചയെത്തുടർന്ന് ഉണ്ടായ പ്രളയത്തിൽ ചെളിയും മണ്ണും മൂടിക്കിടന്ന തുരങ്കത്തിനുള്ളിൽ കുടുങ്ങിയ 500-ഓളം തൊഴിലാളികളെ കണ്ടെത്താൻ ഇന്ത്യ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സംഘങ്ങളുടെ സഹായത്തോടെ വൻ രക്ഷാപ്രവർത്തനമാണ് നടക്കുന്നത്.

logo
Metro Vaartha
www.metrovaartha.com