ഖമനേയിയുടെ വധത്തിൽ നിന്ന് ഇറാൻ ശക്തമായി ഉയിർത്തെഴുന്നേറ്റു

ഹജ്ജ് സന്ദേശവുമായി പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനേയി
 Iran emerges stronger from Khamenei's assassination

ഖമനേയിയുടെ വധത്തിൽ നിന്ന് ഇറാൻ ശക്തമായി ഉയിർത്തെഴുന്നേറ്റു

Updated on

ആയത്തുള്ള അലി ഖമനേയിയുടെ വധത്തിനു ശേഷം ഇറാൻ ശക്തമായി ഉയിർത്തെഴുന്നേറ്റതായി പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനേയി. വാർഷിക ഹജ്ജ് സന്ദേശത്തിനിടെയാണ് മേഖലയിലെ അമെരിക്കൻ പദ്ധതികളെ ഇറാൻ പരാജയപ്പെടുത്തിയതായി ഖമനേയി പ്രഖ്യാപിച്ചത്.

അമെരിക്കയുമായി നിർണായക ചർച്ചകൾ തുടരുന്നതിനിടെയാണ് ഇറാന്‍റെ പുതിയ പരമോന്നത നേതാവിന്‍റെ ആദ്യ ഔദ്യോഗിക സന്ദേശം പുറത്തു വരുന്നത്. അതേസമയം പശ്ചിമേഷ്യൻ സാഹചര്യങ്ങളിൽ ഒടുവിൽ പ്രതികരണം നടത്തി ഐആർജിസി രംഗത്തെത്തി.

തങ്ങൾക്കെതിരേയുള്ള ആക്രമണങ്ങൾ തുടർന്നാൽ ശക്തമായി തിരിച്ചടിക്കുമെന്നാണ് അവരുടെ ഭീഷണി.തങ്ങളുടെ വ്യോമാതിർത്തി ലംഘിക്കാൻ ശ്രമിച്ച യുഎസിന്‍റെ അത്യാധുനിക എഫ്-35 യുദ്ധ വിമാനത്തെ വെടിവച്ചു തുരത്തിയതായും അവർ അവകാശപ്പെട്ടു.

ഇതിനുപുറമെ അമേരിക്കയുടെ നിരീക്ഷണ ഡ്രോണായ എംക്യു-9 (MQ-9) വെടിവെച്ചിട്ടതായും ഐആർജിസി സ്ഥിരീകരിച്ചു. ഇറാൻ സുരക്ഷാ കൗൺസിലിന് പുതിയ മേധാവി ചുമതലയേറ്റതിന് തൊട്ടുപിന്നാലെ സൈന്യത്തിന്‍റെ ഭാഗത്തുനിന്നുണ്ടായ ഈ നീക്കങ്ങൾ മേഖലയിൽ വീണ്ടും യുദ്ധപ്രതീതി വർദ്ധിപ്പിച്ചു.

logo
Metro Vaartha
www.metrovaartha.com