പാപ്പ പതിവു ഭക്ഷണക്രമത്തിലേയ്ക്ക്

ഡോക്റ്റര്‍ ലൂയിജി കാര്‍ബോണിന്‍റെയും പ്രൊഫസര്‍ സ്റ്റെഫാനോ മാര്‍ഗരിറ്റോറയുടെയും നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ
Pope Leo XIV wears the ring of the great monk

ലിയോപതിനാലാമൻ പാപ്പ

Updated on: 

വത്തിക്കാൻ സിറ്റി: ശ്വാസകോശാർബുദത്തെ തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായ ലിയോ പതിനാലാമൻ മാർപ്പാപ്പയുടെ ആരോഗ്യ നിലയിൽ പുരോഗതി. ചൊവ്വാഴ്ചയാണ് പോപ്പിന് ശസ്ത്രക്രിയ നടത്തിയത്. പതിവു പോലെ നടക്കാനും സാധാരണ ഭക്ഷണക്രമം പിന്തുടരാനും അദ്ദേഹത്തിനു കഴിയുന്നുണ്ടെന്നും ശസ്ത്രക്രിയയ്ക്കു ശേഷം നടത്തിയ പരിശോധനകളുടെ ഫലങ്ങളും തൃപ്തികരമാണെന്നും വത്തിക്കാന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

ശസ്ത്രക്രിയയ്ക്കുശേഷം പോപ്പിന് രക്തപരിശോധനയും നെഞ്ചിന്‍റെ എക്‌സ്-റേ പരിശോധനയും നടത്തി. പരിശോധനാഫലങ്ങള്‍ സാധാരണ നിലയിലാണ്. ശ്വാസോച്ഛ്വാസം മെച്ചപ്പെടുത്തുന്നതിനുള്ള ഫിസിയോതെറാപ്പിയും അദ്ദേഹത്തിന് നല്‍കുന്നുണ്ട്. ഭക്ഷണം പതിവുപോലെ കഴിക്കുന്നുണ്ടെന്നും ആരോഗ്യനിലയില്‍ പ്രതീക്ഷിച്ച പുരോഗതിയുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

ഡോക്റ്റര്‍ ലൂയിജി കാര്‍ബോണിന്‍റെയും പ്രൊഫസര്‍ സ്റ്റെഫാനോ മാര്‍ഗരിറ്റോറയുടെയും നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയതെന്നു വത്തിക്കാന്‍ അറിയിച്ചു.ഏകദേശം ഒന്നര മണിക്കൂറോളം നീണ്ട ശസ്ത്രക്രിയയായിരുന്നു. റോമിലെ ജെമെല്ലി ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയില്‍ കഴിയുന്നത്.

പോപ്പ് ഫ്രാന്‍സിസ് ഉള്‍പ്പെടെയുള്ള മുന്‍ മാര്‍പാപ്പമാര്‍ ചികിത്സ തേടിയിട്ടുള്ള റോമിലെ പ്രമുഖ ആശുപത്രിയാണിത്. ശസ്ത്രക്രിയയ്ക്കുശേഷം പോപ്പിന്‍റെ ആരോഗ്യനില നിരീക്ഷിച്ചുവരികയാണെന്നും വത്തിക്കാന്‍ വ്യക്തമാക്കി.അതേസമയം, ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് പോപ്പ് ലിയോ പതിനാലാമന്‍റെ ആസൂത്രണം ചെയ്ത ദക്ഷിണ അമേരിക്കന്‍ പര്യടനത്തില്‍ മാറ്റമുണ്ടായേക്കാമെന്ന് പെറു പ്രസിഡന്‍റ് ആല്‍ബെര്‍ട്ടോ ഫുജിമോറി ബുധനാഴ്ച അറിയിച്ചു.

logo
Metro Vaartha
www.metrovaartha.com