ഹോർമുസിൽ കപ്പലുകൾക്ക് ചെക്കിങ് ഏർപ്പെടുത്തി അമെരിക്ക; എണ്ണവില വീണ്ടും ഉയർന്നു

ക്രൂഡോയിൽ വില ബാരലിന് നൂറിന് മുകളിലെത്തി
America imposes checks on ships in Hormuz

ഹോർമുസിൽ കപ്പലുകൾക്ക് ചെക്കിങ് ഏർപ്പെടുത്തി അമെരിക്ക

file image

Updated on

വാഷിങ്ടൺ: ഇറാനിയൻ തുറമുഖങ്ങൾക്ക് ഉപരോധം ഏർപ്പെടുത്തി സാമ്പത്തിക സമ്മർദം കൂട്ടാൻ പദ്ധതിയിട്ട് അമെരിക്ക. ഹോർമുസ് കടലിടുക്കിലൂടെ മറ്റ് രാജ്യങ്ങളുടെ കപ്പലുകൾക്ക് പോകാമെന്നും അമെരിക്ക വ്യക്തമാക്കി.

ഈ പ്രഖ്യാപനത്തോടെ ക്രൂഡോയിൽ വില ബാരലിന് നൂറിന് മുകളിലെത്തി. സ്വർണവില താഴേക്ക് പോയതായാണ് വിവരം. രാജ്യാന്തര തലത്തിൽ ഓഹരി വിപണികളും നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. ഇന്ത്യൻ ഓഹരിവിപണികളും നഷ്ടത്തിലാണ്. സെൻസെക്സും നിഫ്റ്റിയും ഇടിഞ്ഞു. രാവിലെ സെൻസെക്സ് 1500 പോയിന്‍റാണ് ഇടിഞ്ഞിരിക്കുന്നത്. നിഫ്റ്റി 460 പോയിന്‍റ് നഷ്ടത്തിലാണ്.

യുഎസ്-ഇറാൻ സമാധാനചർച്ച പരാജയപ്പെട്ടതിന് പിന്നാലെയാണ് അമെരിക്ക പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ നീക്കം. തിങ്കളാഴ്ച രാത്രി ഇന്ത്യൻ സമയം 8.30ന് ശേഷം ഹോർമുസിലൂടെയുള്ള എല്ലാ കപ്പലുകളെയും പരിശോധിക്കുമെന്ന് ട്രംപ് പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com