ഇറാനെതിരേ സൈനികരിൽ നിന്നും പുതിയ ആശയങ്ങൾ തേടി യുഎസ്

ഇറാനെ സമ്മർദത്തിലാക്കാൻ പുതിയ ആശയങ്ങൾ തേടുന്നതിന്‍റെ ഭാഗമായാണ് ഇതെന്ന് റിപ്പോർട്ടുകൾ
US seeks new ideas from military against Iran

ഇറാനെതിരേ സൈനികരിൽ നിന്നും പുതിയ ആശയങ്ങൾ തേടി യുഎസ്

Updated on

വാഷിങ്ടൺ: മാസങ്ങളായി തുടരുന്ന ഇറാൻ-യുഎസ് സംഘർഷം അവസാനിക്കാത്ത പശ്ചാത്തലത്തിൽ ഇറാനെ സമ്മർദ്ദത്തിലാക്കാൻ പുതിയ ആശയങ്ങൾ തേടി അമെരിക്ക. ഇറാനെ കൂടുതൽ സമ്മർദ്ദത്തിലാക്കാനും ശിക്ഷാ നടപടികൾ അതിശക്തമാക്കാനുമുള്ള മാർഗങ്ങൾ കണ്ടെത്താൻ യുഎസ് സെൻട്രൽ കമാൻഡ് സൈനിക വിശകലന വിദഗ്ധരോടു നിർദേശിച്ചതായി റിപ്പോർട്ടുണ്ട്. കഴിഞ്ഞയാഴ്ച സെൻട്രൽ കമാൻഡിന്‍റെ ഇന്‍റലിജൻസ് വിഭാഗത്തിലെ ഉദ്യോഗസ്ഥൻ ഇ മെയിലിലൂടെ വിവിധ ഉദ്യോഗസ്ഥരിൽ നിന്ന് പുതിയ ആശയങ്ങൾ ക്ഷണിച്ചു.

ഇറാനെ എങ്ങനെ കൂടുതൽ ഫലപ്രദമായി നേരിടാമെന്നതിനെ കുറിച്ചുള്ള ആശയ ശേഖരണമാണ് ലക്ഷ്യമെന്നാണ് റിപ്പോർട്ട്. സൈനികരിൽ നിന്ന് ഇത്തരത്തിൽ ഇ മെയിൽ വഴി ആശയങ്ങൾ തേടുന്നത് അപൂർവ നടപടിയാണെന്ന് സിഎൻഎൻ പുറത്തു വിട്ട റിപ്പോർട്ട് പറയുന്നു.

ഇറാനെ അമെരിക്കയുടെ നിബന്ധനകൾ അംഗീകരിക്കുന്ന തരത്തിൽ കരാറിലേയ്ക്കു കൊണ്ടുവരാൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് നിലവിൽ പരിമിതമായ മാർഗങ്ങൾ മാത്രമേ അവശേഷിക്കുന്നുള്ളൂ എന്ന വിലയിരുത്തലിന്‍റെ പശ്ചാത്തലത്തിലാണ് ഈ നീക്കമെന്നും സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു.

നിലവിലെ തന്ത്രം പുന: പരിശോധിക്കേണ്ട സാഹചര്യമാണെന്ന് സെൻട്രൽ കമാൻഡ് വിലയിരുത്തുന്നതായും റിപ്പോർട്ടിൽ പറയുന്നു.അതേസമയം നൂതന ആശയങ്ങളിലൂടെ പ്രവർത്തിക്കുന്നതിന്സെ ൻട്രൽ കമാൻഡിന് ദീർഘകാല പാരമ്പര്യമുണ്ടെന്നും എല്ലാ റാങ്കുകളിലുമുള്ള ഉദ്യോഗസ്ഥരിൽ നിന്നുമുള്ള നിർദേശങ്ങൾ സ്വാഗതം ചെയ്യുന്നതായും സെൻട്രൽ കമാൻഡ് വക്താവ് ക്യാപ്റ്റൻ തിമോത്തി ഹോക്കിൻസ് പ്രതികരിച്ചു.

കഴിഞ്ഞയാഴ്ച ഇറാനെതിരേ പുതിയ ആക്രമണം നടത്തുമെന്ന് ട്രംപ് മുന്നറിയിപ്പു നൽകിയെങ്കിലും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്‍റെ ഇടപെടലിനെ തുടർന്ന് അത് ഒഴിവാക്കിയെന്നാഓ് റിപ്പോർട്ട്. ഹോർമൂസ് കടലിടുക്കിലെ ഇരാന്‍റെ സ്വാധീനം ദുർബലപ്പെടുത്താനും തെഹ്റാനെ വീണ്ടും ചർച്ചാ മേശയിൽ എത്തിക്കാനുമായി അമെരിക്ക ആഴ്ചകളായി വ്യോമാക്രമണം തുടരുകയാണെങ്കിലും ഇതുവരെ വ്യക്തമായ ധാരണയിലെത്താന്‍ കഴിഞ്ഞിട്ടില്ല.

ഇറാനിലെ ഭൂഗര്‍ഭ ആണവ കേന്ദ്രങ്ങളായ ‘പിക്കാക്‌സ് മൗണ്ടന്‍’ ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്താനുള്ള സൈനിക തയാറെടുപ്പുകള്‍ തുടരുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഈ കേന്ദ്രങ്ങള്‍ അതീവ ആഴത്തില്‍ സ്ഥിതി ചെയ്യുന്നതിനാല്‍ അമേരിക്കയുടെ ഏറ്റവും ശക്തമായ പരമ്പരാഗത ആയുധങ്ങള്‍ പോലും നിര്‍ണായക ഫലം ഉണ്ടാക്കാന്‍ സാധ്യത കുറവാണെന്നാണ് സൈനിക വൃത്തങ്ങള്‍ വിലയിരുത്തുന്നത്. അത്തരം കേന്ദ്രങ്ങള്‍ പൂര്‍ണമായി നശിപ്പിക്കാന്‍ കരസേനയെ വിന്യസിക്കേണ്ടി വരുമെങ്കിലും അതിന് ട്രംപ് തയാറല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

logo
Metro Vaartha
www.metrovaartha.com