ഇസ്രയേൽ- ലെബനൻ സംഘർഷത്തിൽ ദശദിന വെടിനിർത്തൽ പ്രഖ്യാപിച്ച് ട്രംപ്

1983 നു ശേഷം ഇരു രാജ്യങ്ങളും തമ്മിൽ നടക്കുന്ന ഏറ്റവും നിർണായകമായ നയതന്ത്ര നീക്കമാണിത്
Trump announces 10-day ceasefire in Israel-Lebanon conflict

ഇസ്രയേൽ- ലെബനൻ സംഘർഷത്തിൽ ദശദിന വെടിനിർത്തൽ പ്രഖ്യാപിച്ച് ട്രംപ്

file photo

Updated on

ഇസ്രയേലും ലെബനനും തമ്മിൽ പത്തു ദിവസത്തെ താൽക്കാലിക വെടിനിർത്തലിന് ധാരണയായതായി അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. ബെഞ്ചമിൻ നെതന്യാഹുവും ലെബനൻ പ്രസിഡന്‍റ് ജോസഫ് ഔണുമായി നടത്തിയ ചർച്ചകൾക്ക് പിന്നാലെ ഏപ്രിൽ 16 വ്യാഴാഴ്ച രാത്രി ഒമ്പതു മണി മുതൽ വെടിനിർത്തൽ പ്രാബല്യത്തിൽ വരും.

സമാധാനം പുന:സ്ഥാപിക്കാനുള്ള ആദ്യപടിയായി ഇതിനെ വിശേഷിപ്പിച്ച ട്രംപ് ഇരു നേതാക്കളെയും തുടർചർച്ചകൾക്കായി വൈറ്റ് ഹൗസിലേയ്ക്ക് ക്ഷണിച്ചു.ജെ.ഡി. വാൻസ്, മാർക്കോ റൂബിയോ എന്നിവരുടെ നേതൃത്വത്തിൽ സ്ഥിരമായ സമാധാന കരാറിനായി ചർച്ചകൾ തുടരുമെന്ന് അറിയിച്ചു.

1983 നു ശേഷം ഇരു രാജ്യങ്ങളും തമ്മിൽ നടക്കുന്ന ഏറ്റവും നിർണായകമായ നയതന്ത്ര നീക്കമാണിത്. മേഖലയിലെ ജനങ്ങൾ സമാധാനം ആഗ്രഹിക്കുന്നുണ്ടെന്നും അത് വേഗത്തിൽ സാധ്യമാകുമെന്നും ട്രൂത്ത് സോഷ്യലിലൂടെ അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

അതേ സമയം സമാധാന നീക്കങ്ങളോട് സഹകരിച്ചില്ലെങ്കിൽ ഇറാനെതിരേ ശക്തമായ സൈനിക നടപടി ഉണ്ടാകുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് മുന്നറിയിപ്പ് നൽകി. ഇത് ഒരു തുല്യമായ പോരാട്ടമല്ലെന്ന് ഓർക്കണമെന്നായിരുന്നു ഇറാന് അദ്ദേഹം നൽകിയ കർശനമായ സന്ദേശം. ടെഹ്റാൻ ചർച്ചകൾക്ക് തയാറായില്ലെങ്കിൽ യുഎസ് സൈന്യം നേരിട്ട് ഇടപെടുമെന്നും അദ്ദേഹം വ്യക്തമാക്കി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com